ചില കൃയാത്മക ചിന്തകകൽ
An invitation to the realities of life..
മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....
Tuesday, September 8, 2015
Thursday, September 3, 2015
വിദ്യാഭ്യാസം എന്ന ലാഭക്കച്ചവടം ..
ഒരു പത്രത്തിന്റെ ക്ലാസിഫൈഡ് പേജിൽ അദ്യാപകരെ ആവശ്യമുണ്ട് എന്ന ഒരു പരസ്യം ആണ് ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അവിടെ +2 പഠിപ്പിക്കാൻ MSc യോഗ്യത ഉള്ള കെമിസ്ട്രി അദ്യാപകനെയും ക്ലീനിംഗ് തൊഴിലാളിയും ആവശ്യമുണ്ട്. പോസ്റ്റ് ഗ്രജുഷൻ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടുന്ന കെമിസ്ട്രി അദ്യാപകനു കാണിച്ചിരിക്കുന്ന ശമ്പളം 7000 രൂപ, ക്ലീനിംഗ് തൊഴിലാളിയുടെ ശമ്പളം 8000 രൂപ .. ഇവിടെ ക്ലീനിംഗ് തൊഴിലാളിക്ക് ശമ്പളം കൂടിയതല്ല ഞാൻ ഇതെഴുതാൻ കാരണം അവർ അവരുടെ ജോലിയുടെ സ്വഭാവവും ബുദ്ധിമുട്ടും വെച്ച അതിലും കൂടുതൽ അർഹിക്കുന്നു .. എന്നാൽ MSc യോഗ്യത ഉള്ള അദ്യാപകന്റെ ഒരു മാസത്തെ ശമ്പളം ആണ് എന്നെ ഞെട്ടിച്ചത്.. അതും വെണ്ടയ്ക്ക വലുപ്പത്തിൽ പത്രത്തില കൊടുത്തിരിക്കുന്നു .. 500 ൽ പരം കുട്ടികൾ പഠിക്കുന്ന സാമാന്യം വലിയ ഒരു സ്കൂളിന്റെ അവസ്ഥയാണ് ഇത് ..! എന്താണിത് സൂചിപ്പിക്കുന്നത്? ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.. ഒരു സ്കൂൾ മാനേജരുടെ മറുപടി ഇങ്ങനെ "സ്കൂളിനു അദ്യാപകരെ കിട്ടാൻ ഒരു പ്രയാസവുമില്ല എന്നാൽ ക്ലീനിംഗ് തൊഴിലാളികളെ കിട്ടാനാണ് പ്രയാസം അതുകൊണ്ട് അവര്ക്ക് എത്ര സാലറി കൊടുക്കാനും ഞങ്ങൾ തയാറാ" ന്യൂ ജെനെറെഷൻ ഭാഷയിൽ പറഞ്ഞാൽ 'പകച്ചു പോയി എന്നിലെ സാമൂഹ്യ പ്രവർത്തകൻ '!!പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ പഠിപ്പിക്കുക എന്നതിലുപരി ഭാവി തലമുറക്ക് വഴികാട്ടിയാവുക എന്ന മഹത്തായ കര്മ്മം ചെയ്യുന്ന അദ്യാപകർക്ക് അവർ അർഹിക്കുന്ന അല്ലെങ്കിൽ അവര്ക്ക് ജീവിക്കാനുള്ള വരുമാനം പോലും ഈ തൊഴിൽ നല്കുന്നില്ല എന്നത് പരിതാപകരം തന്നെ .
ഇന്നത്തെ അദ്യാപക ജോലി വളരെ ശ്രമകരം തന്നെയാണ് ഇന്ന് കുട്ടികള്ക്ക് അറിവ് നേടാൻ നിരവധി വഴികളുണ്ട് ചുരുക്കിപ്പറഞ്ഞാൽ അദ്യാപകരെക്കാൾ വിവരമുള്ള കുട്ടികൾ..! ഇത്തരം ജെനെരെഷനെ പഠിപ്പിക്കണമെങ്കിൽ അല്ലെങ്കിൽ അതിനു വേണ്ടി തയ്യാറെടുക്കണമെങ്കിൽ ഒരു ദിവസത്തിലെ 24 മണിക്കൂറും തികയാതെ വരുന്നു.
1.A യിലും 2.ബി യിലും ഒക്കെ വടിപോലും എടുക്കാതെ കയറിച്ചെന്നു മുക്കാൽ മണിക്കൂർ നേരം കുട്ടികളുടെ മുൻപിൽ നിന്ന് ക്ലാസ് മാനേജു ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല ..അതിനിടക്ക് CBSE ആണെങ്കിൽ ഫൊർമെറ്റീവ് അസ്സെസ്മെന്റ് , സമ്മെട്ടിവ് അസ്സെസ്മെന്റ്, ടീചെര്സ് ഡയറി , അനെക്ടോടൽ റെക്കോർഡ് , ഫോർട്ട് പോളിയോ, ലോഗ് ബുക്ക്, attandance തുടങ്ങിയ റെക്കോര്ഡ് വർക്കുകൾ വേറെയും .. അതിനിടക്ക് ടീച്ചിംഗ് വിദ്യാർഥി കേന്ദ്രീക്ര്തം ആക്കണം, ആക്ടിവിടി ബേസ്ഡ് ആക്കണം, അച്ചടക്കം വേണം, individual attention വേണം, പിന്നാക്കക്കാരെ കണ്ടെത്തണം, അവരെ മുന്നോട്ടു കൊണ്ട് വരണം, നന്നായി പഠിക്കുന്നവരെ പരമാവധി ഉയർത്തണം, കുട്ടികളുടെ മനശാസ്ത്ര പ്രശ്നങ്ങള കണ്ടെത്തണം, പരിഹാരം കാണണം തുടങ്ങിയ പ്രവർത്തനങ്ങൾ അതിനു പുറമേ.. എന്നിട്ട് ഇതിനൊക്കെ ശമ്പളം നേരത്തെ പറഞ്ഞ സംഖ്യ ..!
ആരാണ് ഈ പ്രോഫശേനെ ഇങ്ങനെ നശിപ്പിക്കുന്നത്? ഒരു അദ്യാപകന്റെ യൂഗ്യത ബി-എഡും 25 ലക്ഷം രൂപയും എന്നാക്കിയത് ആരാണ്?
സമൂഹത്തോട് ഒരു പ്രതിബദ്ധത യും ഇല്ലാതെ വിദ്യാഭ്യാസത്തെ ഒരു കച്ചവട വസ്തു മാത്രംമായി കാണുന്ന സ്കൂൾ മാനേജുമെന്റുകൾക്ക് ഇതിൽ ഒരു വലിയ പങ്കുണ്ട്..CBSE , Unaided , പ്രൈവറ്റ് സ്കൂളുകളിലെ നിലവിലുള്ള തുച്ഛമായ ശമ്പളം വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു എന്ന് മനസ്സിലാകി ഗവര്മെന്റ്റ് ആദ്യപകർക്ക് മാന്യമായ ശമ്പളം നിശ്ചയിക്കുകയും അത് ബാങ്ക് വഴി തന്നെ നല്കണമെന്ന് നിഷ്കര്ഷിക്കുക യുണ്ടായി എന്നാൽ സ്കൂളുകൾ സര്ക്കാര് പറഞ്ഞ ശമ്പളം ബാങ്ക് വഴി തന്നെ നല്കുകയും ശമ്പളം നല്കി പിറ്റേ ദിവസം തന്നെ അട്യാപകരിൽ നിന്നും ചെക്ക് എഴുതിവാങ്ങി അത് പിന്വലിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.. ഇതിൽ സ്കൂൾ മാനേജ്മെന്റിന്റെ കൂടെ ബാങ്ക് മാനേജർമാർക്ക് കൂടെ പങ്കുണ്ട് എന്നത് പരിതാപകരം തന്നെ...
അഞ്ചക്ക ശമ്പളം നല്കുന്ന മിക്ക സ്കൂളുകളും അദ്യാപകർക്ക് 2 മാസത്തെ വെക്കേഷന് ശമ്പളം നല്കുന്നില്ല.. വെക്കേഷൻ കാലത്ത് കൂലിപ്പണിക്ക് പോകുന്ന പല അദ്യാപകരെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...എന്നാൽ ഈ വെക്കേഷൻ ശമ്പളം പോലും നല്കുന്നതായി സ്കൂൾ രേഖകളിൽ കാണുന്നു...പി.എഫ്ൻറെ കാര്യവും ഇങ്ങനതന്നെ അദ്യാപകൻ അടക്കേണ്ട സംഖ്യ യും മാനെജ്മെന്റ് അടക്കേണ്ട സംഖ്യയും അദ്യാപകരുദെ കയ്യില്നിന്നു തന്നെ വാങ്ങുന്ന നിരവധി സ്കൂളുകൾ കേരളത്തിലുണ്ട്..
വെറുതെ വീട്ടിൽ ഇരിക്കെണ്ടല്ലോ എന്ന് കരുതി എന്തെങ്കിലും കിട്ടിയാൽ മതി എന്ന് പറഞ്ഞു സ്കൂളിൽ ജോലിക്ക് പോകുന്ന അഭ്യസ്ഥ വിദ്യരായ വീട്ടിലിരിക്കാൻ മടിയുള്ള ടീച്ചർ മാറും ഇതിനു വളം വെച്ച് കൊടുക്കുന്നു ..ഇനി ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ചാൽ ഈ സ്കൂളുകളിൽ നിന്ന് പുരതാക്കുന്നതിനും യാതൊരു നിയമ പ്രശ്നവുമില്ല..
അട്യാപനതിന്റെ മഹത്വം നശിപ്പിച് വിദ്യാഭ്യാസത്തെ വെറും ഒരു കച്ചവട വസ്തു എന്ന രീതിയിൽ മാത്രം കാണുന്ന സമീപനത്തെ ചെറുക്കൻ നട്ടെല്ലുള്ള സന്ഖടനകളും സര്ക്കാരും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമ്മപെടുത്തലിനായി ഈ കുറിപ്പ് എന്റെ അദ്യാപക സുഹ്ര്തുക്കൾക്കായി സമര്പ്പിക്കുന്നു....
കെ. പി. കമറുദ്ധീൻ
Tuesday, November 29, 2011
നിങ്ങളെന്നെ പണ്ഡിറ്റാക്കി.......
ഒരിക്കല് ഒരാള് മുല്ലാ നസറുദീന്റെ ഓഫീസില് വന്നു ഒരു സങ്കടം പറഞ്ഞു "എനിക്ക് ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ട് (Graduation in English, Diploma in German, Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting
തുടങ്ങിയവ) ആവശ്യത്തിനു പണവും ഉണ്ട് പക്ഷെ നാട്ടുകാര്‍ക്കിടയില്‍ എനിക്കൊരു പേരില്ല ആരും എന്നെ അറിയുകയുമില്ല. ഇതിനൊരു പരിഹാരം കാണണം.." ഹോജ ചോദിച്ചു "എന്ത് പേരാണ് താങ്കള്ക്ക് വേണ്ടത് ?" അയാള്‍ പറഞ്ഞു "ആളുകള്‍ എന്നെ പണ്ഡിറ്റ് എന്ന് വിളിക്കണം.." ഹോജ പരിഹാരം നിര്ദ്ദേശിച്ചു "നാളെ നിങ്ങള്‍ കവലയില്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളെ പണ്ഡിറ്റ് എന്ന് വിളിക്കും അത് കേട്ട ഉടനെ നിങ്ങളെന്നെ ചീത്ത വിളിക്കണം , ഇങ്ങനെ ഒന്ന് രണ്ടു പ്രാവശ്യം ചെയ്താല്‍ മതി ....ബാക്കി കാര്യം ജനങ്ങള്‍ ഏല്ക്കും"
പിറ്റേന്ന് കവലയില്‍ വെച്ച് ഹോജ അയാളെ കണ്ടു ഹോജ നാലാള് കേള്ക്കെ ഉച്ചത്തില്‍ വിളിച്ചു " പണ്ഡിറ്റ്....." അത് കേട്ടതും നമ്മുടെ കഥാ നായകന് ഹോജയെ തെറി വിളിച്ചു "ഒരു പട്ടിയുടെ വാലുകൊണ്ട് അതിന്റെ നാണം മറക്കാന്‍ കഴിയില്ല, നീ വലിയവന്‍ ആയത്കൊണ്ട് ഞാന്‍ ചെരിയവനാവനമെന്നില്ല," തുടങ്ങി നാലഞ്ചു ക്ലാസിക്കല്‍ തെറികള്‍ .. പിന്നീടും ഒന്ന് രണ്ടു തവണ ഇതാവര്ത്തിച്ചു .. പിന്നെ ഇത് കേട്ടവരെല്ലാം അയാളുടെ കൂടെ കൂടി വിളിച്ചു പണ്ഡിറ്റ്..പണ്ഡിറ്റ്.. അങ്ങനെ ഒരു സാധരണക്കാരന്‍ പണ്ഡിറ്റ് ആയി , പണ്ഡിറ്റ് വരുന്നിടെതെല്ലാം ആള് കൂടാന്‍ തുടങ്ങി പണ്ഡിറ്റ്ന്റെ തെറി വിളിയും കോപ്രായവും കണ്ടു ആളുകള്‍ കയ്യടിച്ചു ചിലര്‍ തിരിച്ചും തെറിവിളിച്ചു ആനന്ദം കണ്ടെത്തി.. അങ്ങനെ പണ്ഡിറ്റ് സൂപര്സ്റ്റാര്‍ പണ്ഡിറ്റ് ആയി...
പലരും ആക്ഷേപ ഹാസ്യം സിനിമയിലൂടെയും നാടകങ്ങളിലൂടെയും എഴുത്തിലൂടെയും കൈകാര്യം ചെയ്തെങ്കിലും പണ്ഡിറ്റ് സ്വന്തം ജീവിതം തന്നെ ഒരു ആക്ഷേപ ഹാസ്യമാക്കി ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്ക്കും മറുപടി പറഞ്ഞു... ഒരു സൂപര്‍ സ്റാര്‍ ആകാന്‍ എന്തൊക്കെ കഴിവുകള്‍ വേണം?.. ചാനല ചര്ച്ചകളുടെ കേന്ദ്ര ബിന്ദു ആകാന്‍ എന്ത് ചെയ്യണം? ഉദ്ഖാടനം ചെയ്യാന്‍ എന്ത് മഹത്വമാണ് വേണ്ടത്? ഫാന്‍സ് അസോസിയേഷന് ഉണ്ടാകുന്നതെങ്ങിനെ ? തുടങ്ങി നിരവധി ചോദ്യങ്ങള്ക്ക് അയാള്‍ ഉത്തരം നല്കി..
മലയാള സിനിമ പണ്ഡിറ്റ്നു മുന്പ് പണ്ഡിറ്റ്നു ശേഷം എന്നീ രണ്ടു ഡിവിഷനുകള്‍ വന്നു. മാനെജ്മെന്റ് വിദ്യാര്ഥികള്‍ പണ്ഡിറ്റ്ന്റെ സെല്ഫ് മാര്ക്കറ്റിംഗ് മെതടോലാജിയില്‍ Phd എടുത്തു തുടങ്ങി... അങ്ങിനെ പണ്ഡിറ്റ് ഒരു പണ്ഡിതനായി പൊതുജനം കഴുത എന്ന ആക്ഷേപ ഹാസ്യം കാണിച്ചു ജനങ്ങള്‍ക്ക് നേരെ പല്ലിളിക്കുന്നു ... ഇനി എന്തെല്ലാം വരാനിരിക്കുന്നു..... പണ്ഡിറ്റ് ആരാ മോന്‍ ...കാത്തിരുന്നു കാണുക തന്നെ .....
Thursday, October 20, 2011
പോസ്റ്റിങ്ങും ഷെയറിങ്ങും, പിന്നെ ലൈക്സും ഡിസ്ലൈക്സും ...
ഓഫീസിലെത്തി കമ്പ്യൂട്ടര്‍ തുറന്നാല്‍ ആദ്യം തുറക്കുന്നത് ഫേസ് ബുക്ക് ആണ് , ആരൊക്കെ എന്തൊക്കെ പോസ്റ്റു ചെയ്തു എന്നറിയാന്‍ ഒരാകാംഷ .. പിന്നെ ലൈക്സും ഡിസ്ലൈക്സും കൊടുത്തു ഒന്ന് രണ്ടെണ്ണം ഷെയര്‍ ചെയ്യുക കൂടി ചെയ്താലേ ഒരു സമാധാനം കിട്ടൂ..മുന്‍പത്തെ ശയറി ങ്ങ്സിനു ഒന്ന് രണ്ടു കമന്‍റു കൂടെ കിട്ടിയാല്‍ ഹാപ്പി ആയി അതിനി രണ്ടു തെറി ആയാലും കുഴപ്പമില്ല.... ഇന്ന്മിക്ക ആളുകളുടെയും ഓഫീസിലെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ് ..
കമ്പ്യൂട്ടറും ടച് സ്ക്രീന്‍ ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമാകുന്നതിനു മുന്‍പ് തന്നെ ഈ ഷെയറിങ്ങുകള്‍ ഉണ്ടായിരുന്നു..രാവിലെ വീട്ടില്‍നിന്നിറങ്ങി പോക്കെര്‍ ക്കാടെ ചായക്കടയില്‍ കയറി ഒരു മീറ്റര്‍ നീളത്തില്‍ ആറ്റി എടുക്കുന്ന ചായകുടിച്ചു കൊണ്ടാണ് അന്നു ശയറി ങ്ങുകള്‍ തുടങ്ങുന്നത് ദുഖങ്ങളും സന്തോഷവും പത്ര വാര്‍ത്തകളും പരദൂഷണവും എല്ലാവരും പോസ്റ്റു ചെയ്യും, പിന്നെ ലൈക്സും ഡിസ്ലൈക്സും കമന്റും എല്ലാം നേരിട്ട് പറയും.. ചെറുപ്പക്കാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഓവ് പാലത്തിലും, രണ്ടു കല്ലില്‍ ഒരു പഴയ ഇലക്ട്രിക് പോസ്റ്റു കയറ്റി വെച്ച ഇരിപ്പിടങ്ങളിലും ഇരുന്നു ശയറി ങ്ങ്സാണ്.. നാട്ടിന്‍പുറത്തെ സ്ത്രീകള്‍ വരിവരിയായി ഇരുന്നു തലയിലെ പേന്‍ നോക്കുന്നത് കണ്ടിട്ടുണ്ട് അവരുടെ പ്രധാന ഉദ്ദേശവും ഈ ശയറിങ്ങുതന്നെ ..
പിന്നീട് കണ്ടത് ചെരുപ്പക്കാരെല്ലാം വിമാനം കയറി ഓര്‍കൂട്ടിലും ഫേസ് ബുക്കിലും യു ടുബിലും കയറിപ്പറ്റി..പഴയ ഷെയറിങ്ങ് ഫ്ലാറ്ഫോം ഒന്ന് കൂടെ വലുതായി ആര്‍ക്കും എന്തും എവിടെയിരുന്നും ഷെയര്‍ ചെയ്യാം .. വരി വരിയയിരുന്നു പേന്‍ നോക്കിയിരുന്നവര്‍ കണ്ണീര്‍ സീരിയലുകളില്‍ കയറിപ്പറ്റി ഇപ്പൊ അവര്‍ പരസ്പരം കണ്ടാലും ഷെയര്‍ ചെയ്യുന്നത് ഇന്നലെ കണ്ട സീരിയലിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും.ചെറുപ്പക്കാര്‍ ഇരിപ്പിടം ബാറിലെക്കും പബിലെക്കും മാറ്റി .. ഇന്ന് നാട്ടില്‍ ആണും പെണ്ണും കണ്ടാല്‍ ആദ്യം മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്യും.. പിന്നെ നേരം പുലരുവോളം ശയരിങ്ങ്സാണ്.. നേരം വെളുത്താല്‍ കാള്‍ റെക്കോര്ഡ്ര്‍ എഡിറ്റു ചെയ്തു യു ടുബില്‍ ഷെയര്‍ ചെയ്യും വല്ല ടച്ചിംഗ്സൊ ക്ളിപ്പിങ്ങ്സോ ഒത്താല്‍ പിന്നെ അതും ഷെയര്‍ ചെയ്യും... മുന്‍പ് നാട്ടില്‍ നടന്ന ഒരു തൂങ്ങി മരണമോ അപകടമോ കണ്ടാല്‍ മതിയായിരുന്നു മാസങ്ങളോളം അത് മനസ്സില്‍ തങ്ങി നില്‍ക്കും ഊണിലും ഉറക്കത്തിലും അത് മനസ്സിനെ അലട്ടും.... ഇന്ന് ഫേസ് ബുക് തുറന്നു നാല് വീഡിയോ ഷെയറിങ്ങുകള്‍ കണ്ടു കണ്ടു ഒന്നും ഒരു പ്രശ്നമാല്ലതായി.. തലയറുക്കുന്നത്, വെടി വെച്ച് കൊല്ലുന്നത്, പച്ചക്ക് ചുട്ടു കൊല്ലുന്നത്, വണ്ടി കയറി ചതഞ്ഞരയുന്നത്, കുട്ടികളെ തല്ലിക്കൊല്ലുന്നത് തുടങ്ങിയവയാണ് ചിലത്... സ്വന്തം ഭാര്യയുമായുള്ള കിടപ്പറ രംഗം വരെ ഷെയര്‍ ചെയ്യുന്ന മഹാ മനസ്കന്മാര്‍ വരെയുണ്ട് .. ചുരുക്കിപ്പറഞ്ഞാല്‍ ഷെയറിംഗ് എന്നാ വാക്ക് ഒരുമാതിരി ********ing ആയിട്ടുണ്ട് ....മനസ്സ് കല്ലു പോലായി.. ഒന്നും അങ്ങോട്ട് എല്ക്കാതായി...
നാട്ടില്‍ അലഞ്ഞു തിരിയുന്ന ചില നാടന്‍ പട്ടികളെ കണ്ടാല്‍ അറിയാം ചെറിയ ഒരു ഇലയനക്കം മതി ചാടി എണീറ്റ് അലേര്‍ട്ട് ആകാന്‍ എന്നാല്‍ പട്ടണങ്ങളിലുള്ള പട്ടികലെക്കണ്ടാല്‍ മനസ്സിലാകും ഇലയനക്കം പോയി ഭൂമി കുലുക്കം വന്നാല്‍ പോലും അനങ്ങില്ല...അവര്‍ ഏത് ബഹളത്തിലും സുഘമായി കിടന്നുറങ്ങും ഞാനൊന്നും അറിഞ്ഞില്ലേ .....അങ്ങിനെ എന്തൊക്കെ കണ്ടിരിക്കുന്നു...ഇനി എന്തൊക്കെ കാണാനിരിക്കുന്നു... എന്തുകണ്ടാലും അങ്ങോട്ട് ഏല്‍ക്കില്ല... ഇനി വേണമെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്ക്......... കുരയും കടിയും പോയിട്ട് ഒന്ന് മോങ്ങാന്‍ പോലും മറന്നു പോയവര്‍....
Saturday, October 15, 2011
‘വീരപുത്രന്‍’ ഒരു സിനിമയായി ചുരുങ്ങിയപ്പോള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരസേനാനിയും കേരള രാഷ്ട്രീയത്തിലെ വീര പുത്രനുമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്ന്റെ ജീവചരിത്രമാണ്പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വീരപുത്രന്‍' എന സിനിമ കൈകാര്യം ചെയ്യുന്നത്...
സത്യസന്തതയുടെ ആള്‍ രൂപമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിനെ ഒരു ലോ ബജറ്റ് മലയാളസിനിമയുടെ പരിമിതിക്കുള്ളില്‍ ഒതുക്കുകയാണ് വീരപുത്രന്‍ സിനിമയിലൂടെ പി.ടി. കുഞ്ഞുമുഹമ്മദ് ചെയ്തിട്ടുള്ളത്..
.ഇസ്ലാമിക ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്ന്റെ യും ഭാര്യ ബീവാതുവിന്റെയും പ്രണയം ബോളീവുഡ് നടി രിമാസേന്നിന്റെ മേനി പ്രദര്‍ശനമായും മരംചുറ്റി പ്രണയമായും ചുരുങ്ങി..
മലയാള സിനിമയുടെ സാമ്പത്തിക ദാരിദ്ര്യം എടുത്തു കാണിക്കുന്ന രീതിയില്‍ ആണ് സിനിമയുടെ സെറ്റ് അനിയിചോരുക്കിയത് .. ഒരു നാടകതിലെന്ന പോലെ മിക്ക സീനുകളും ഒരേ സ്ഥലത്ത് തന്നെ വച്ചെടുത്തതും ചരിത്രത്തിലേക്ക് കൂടുതല്‍ പോകാതെ അപ്രധാന രംഗങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തിരിക്കുന്നു..ഹൃദയാഘാതം മൂലം മരിച്ച സാഹിബിനെ വിഷം കൊടുത്തു കൊന്നതയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്...
എന്നാലും റഫീക്ക് അഹമ്മദും രമേശ്‌നാരായണും ശങ്കര്‍ മഹാദേവനും എല്ലാം ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ മികച്ചു നില്‍ക്കുന്നു.. നായക വേഷം നരേന്‍ നന്നായി അവതരിപ്പിച്ചെങ്കിലും വീര പുരുഷന്റെ ശബ്ദ ഗംഭീര്യമോ പ്രസംഗ പാടവമോ പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു..
ചരിത്രത്തിനു പുറമേ പതിവ് സിനിമാ ചേരുവകളായ നായകനും നായികയും പ്രണയവും വില്ലനും പാട്ടുകളും എല്ലാം ഒത്തുചേര്‍ന്നു സിനിമ അവസാനിച്ചപ്പോള്‍ എന്തിനൊക്കെയോ വേണ്ടി പോരാടി ജയിലില്‍ പോയി ജീവിതം തുലച്ച് അകാലത്തില്‍ പൊലിഞ്ഞ ഒരു ദുരന്ത കഥാപാത്രത്തോട്തോന്നുന്ന സഹതാപമാണ് സിനിമ അവശേഷിപ്പിക്കുന്നത്...........
Monday, September 26, 2011
മൃഗ പുരാണവും സാധ്യതകളും....
ഈ പൂച്ചക്കെന്താണ് എന്നോട് ഇത്ര ദേഷ്യം ? ഇനി ദാസേട്ടന്‍ പറഞ്ഞത് പോലെ മുജ്ജന്മത്തില്‍ ഞാന്‍ ചെയ്ത പാപത്തിനു പ്രതികാരം വീട്ടുകയാണോ...? എപ്പോള്‍ ബൈക്ക് കൊണ്ട് വന്നു നിര്‍ത്തിയാലും ഒരു ആണ്‍ പൂച്ച വന്നു ബൈക്കില്‍ ചെറുതായൊന്നു മൂത്രമൊഴിച്ചു പോകും .. സംഗതി അറിയാന്‍ ഞാന്‍ പലരോടും ചോദിച്ചു എല്ലാവര്ക്കും ഇതേ അനുഭവം തന്നെ വണ്ടി വീട്ടില്‍ പാര്‍ക്ക് ചെയ്താല്‍ ഉടന്‍ പൂച്ച വന്നു സ്പ്രേ ചെയ്യും.....പിന്നീട് ഇതിനെ ക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഗതി മനസ്സിലായത് , ഓരോ ആണ്‍ പൂച്ചക്കും പ്രത്യേകം പ്രവര്‍ത്തന മേഖലകളുണ്ടാത്രേ..! ആ മേഖലയില്‍ മറ്റു ആണ്‍ പൂച്ചകള്‍ കടന്നു വന്നു കാര്യം സാധിക്കാന്‍ പാടില്ല ഈ മേഖല മനസ്സിലാക്കാനാണ് പൂച്ചകള്‍ മൂത്രമൊഴിച്ചു അടയാളപ്പെടുത്തുന്നത് ... വാഹനങ്ങള്‍ ആണെങ്കില്‍ തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് പുതുതായി കടന്നു വരുന്ന വസ്തു ആണല്ലോ അങ്ങിനെ ഓരോ വാഹനവും പാര്‍ക്ക് ചെയ്യുമ്പോള്‍ പൂച്ച വന്നു മൂത്രമൊഴിച്ചു മാര്‍ക്ക് ചെയ്യും ...ഇങ്ങനെ ഓരോ തവണയും പൂച്ചകളുടെ രാട്ക്ളിഫ്ഫ് ലൈനും മക്മോഹന്‍ ലൈനും ലംഖിച്ചു കടന്നു വരുന്ന നമ്മെ ഏതായാലും പൂച്ച വെടിവെച്ചു കൊല്ലാത്തത് ഭാഗ്യം...!
ഓരോ ജീവികള്‍ക്കും ഉണ്ടത്രേ ഇങ്ങനെ ഓരോ നിയമങ്ങള്‍
പൂവന്‍ കോഴികള്‍ ആദ്യമായി കണ്ടു മുട്ടിയാല്‍ പരസ്പരം ഏറ്റുമുട്ടും.. അകെ മൂന്നു തവണ ഏറ്റുമുട്ടി കൂടുതല്‍ തവണ ജയിച്ച പൂവനെ കണ്ടാല്‍ തൊട്ടവന്‍ വഴി മാരിക്കൊടുക്കണം അതാണ് നിയമം...
മ്യാവൂ :- veterinary ഡോക്ടര്‍ മാരെ പോലതന്നെ വെറെറിനരി വക്കീലന്മാര്‍ക്ക് വേണ്ടിയും ഒരു കോര്‍സ് തുടങ്ങിയാല്‍ കുറെ പേര്‍ക്ക് ജോലി കിട്ടാന്‍ സഹായകമാകും ...
Friday, June 24, 2011
നന്മയുടെ നേര്‍കാഴ്ചയുമായി ആദാമിന്റെ മകന്‍ അബു...
"സുഹൂദി അറേബ്യ യാണ് നാട് ...ശരീഹതാണ് കോടതി" എന്ന് പേടിപ്പിക്കാന്‍ പറയുന്ന പെരുമഴക്കാലത്തിലെ സലിം കുമാറിന്റെ കഥാപാത്രത്തില്‍ നിന്നും.."ആ പോരിഷയക്കപ്പെട്ട ഭൂമിയില്‍ ക്കല് കുത്താന്‍" വെമ്പല്‍ കൊള്ളുന്ന ആദാമിന്റെ മകന്‍ അബുവിലെ കഥാപാത്രതിലെക്കുള്ള മാറ്റം ഇതുവരെ മലയാള സിനിമ കണ്ടു മടുത്ത മുസ്ലിം കഥാപാത്രങ്ങളുടെ കൂടെ പോളിചെഴുതാണ്....... തലയിലൊരു തൊപ്പിയും. നിസ്കാരതഴംബും, മുറിക്കയ്യന്‍ ബനിയനും, കള്ളിമുണ്ടും ഉടുത്ത് കോഴി ബിരിയാണിയും കഴിച്ചു നാല് പെണ്ണും കെട്ടി കരാ കരാ ശബ്ധത്തില്‍ വായ യില്‍ മുരുക്കനുമിട്ടു മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന കഥാ പത്രങ്ങളെ വിട്ടു നന്മയുടെയും നിഷ്കളങ്കതയുടെയും ആള്‍ രൂപത്തെ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണ് സലിം അഹമ്മദ് .... ഇത്തരം നല്ല സിനിമകള്‍ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ഒരു കാലം വരാതിരിക്കില്ല..........
Subscribe to:
Comments (Atom)





