മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Wednesday, April 29, 2009

പാവം ദൈവം....!


തന്‍റെ അടിമകള്‍ ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ ഭക്ഷണം മോഷ്ടിക്കുന്നത് ദൈവം കണ്ടു

ദൈവം ക്ഷമിച്ചു .. "പാവങ്ങള്‍ വിശപ്പ്‌ കൊണ്ടല്ലേ"

പിന്നീടവര്‍ പണം മോഷ്ടിക്കുന്നത് ദൈവം കണ്ടു

അപ്പോഴും ദൈവം ക്ഷമിച്ചു .. "പാവങ്ങള്‍ ദാരിദ്ര്യം കൊണ്ടല്ലേ "

പിന്നെടവര്‍ മോഷ്ടിച്ചത്‌ ദൈവ വിഗ്രഹമായിരുന്നു

യുറേക്കാ.........!


എനിക്കും ഭ്രാന്തിളകി

കുന്നും മലയും മഹാസമുദ്രവും താണ്ടി ഞാനോടി

ഓടി ഓടി ഞാനെത്തിയത്‌ തുടങ്ങിയെടത് തന്നെ യായിരുന്നു

ഭൂമി ഉരുണ്ടതാണല്ലോ ......!