മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....
Tuesday, November 30, 2010
മായാവിപ്പുട്ട്.......
വീട്ടിലെ ഭക്ഷണത്തിന്റെ രുചിയും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടും ശരിക്കും മനസ്സിലാക്കണമെങ്കില്‍ വീട് വിട്ടു താമസിക്കണം... കാലടി യുനിവേര്‍സിറ്റിയില്‍ MSW വിനു പഠിച്ചിരുന്ന (സോറി ..ചെയ്തിരുന്ന) കാലം... ഞങ്ങള്‍ ആറു പേരായിരുന്നു കണ്ണസ്വാമിയുടെ യുടെ വാടക വീട്ടില്‍ താമസിച്ചിരുന്നത് . ലിന്‍സ് മാഷ്, ജിജോ , അരുണ്‍, വിപിന്‍, സുഹൈല്‍ പിന്നെ ഞാനും പള്ളിപ്പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും ....റൂമിലുള്ളവര്‍ റംസാന്‍ മാസം എന്റെ കൂടെ നോമ്പ് എടുക്കും .. കാലടി ശ്രിങ്കേരി മട ത്തിലെ ഭക്ഷണ സമയത്തിന്റെ പ്രത്യേക ടൈം ടേബിള്‍ തന്നെ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു .....കാരണം പഠനം സമയത്തെ പ്രധാന അസെഇന്‍മെന്റ് കുക്കിംഗ് ആയിരുന്നു..വീട്ടില്‍ ഭക്ഷണം കഴിക്കാനല്ലാതെ മറ്റൊന്നിനും അടുക്കളയില്‍ കയറാത്ത ഞങ്ങള്‍ക്ക് സ്വയം ഭക്ഷണം ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ അതൊരു സംഭവം തന്നെയാണ് ... എന്നാലും ഭക്ഷണത്തില്‍ എന്നും വ്യത്യസ്തത കൊണ്ട് വരാന്‍ ഞങ്ങള്‍ കനിഞ്ഞു ശ്രമിക്കും അങ്ങിനെ ഉള്ളി-തക്കാളി, തക്കാളി-ഉള്ളി, കിഴങ്ങ് തക്കാളി സവോള എന്നിവ തിരിച്ചും മറിച്ചും കരിയുണ്ടാക്കും ... ഓരോ ദിവസവും ഓരോ ടെയിസ്റ്റ്... ഒരിക്കല്‍ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ടെയിസ്റ്റ് പിന്നീടൊരിക്കലും തിരിച്ചു വരാറില്ല എന്നതാണ് സത്യം ..... അന്ന് പാലക്കാട്ട് കാരന്‍ വിപിന്‍ ദാസിന്റെ ഊഴമാണ്(വിപിന്‍ ദാസിനെ ഞങ്ങള്‍ അളിയന്‍ എന്നാണ് വിളിക്കാറ്, അളിയന്‍ ഇപ്പോള്‍ പോലീസിലാണ് ഇത് വായിച്ചു ഉരുട്ടിയില്ലെങ്ങില്‍ മതിയായിരുന്നു..) ...അന്ന് അവന്‍ പുട്ടുണ്ടാക്കാന്‍ സമ്മതിച്ചു...അവന്റെ കടിഞ്ഞൂല്‍ പുട്ടാണ് ... കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നൊരു ശബ്ദം കെട്ടു ... ഓടിച്ചെന്നു നോല്‍ക്കിയപ്പോളുണ്ട് അടുക്കളയും വിപിന്‍ ദാസും പുട്ടില്‍ കുളിച്ചു നില്‍ക്കുന്നു..പേടിയും ചമ്മലും നിറഞ്ഞ അളിയന്റെ മുഖത്ത് നിന്നും ഞങ്ങള്‍ കഥ മുഴുവന്‍ വായിച്ചെടുത്തു ... കുക്കെറിനു മുകളില്‍ വെച്ച് പുട്ടുണ്ടാക്കുന്ന പുട്ട് കുറ്റി യാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് ... അളിയന്‍ പുട്ടുപൊടി കുറ്റിയില്‍ നന്നായി അമര്‍ത്തി നിറച്ചു..ആവി നിറഞ്ഞപ്പോള്‍ പുട്ട് റോകെറ്റു പോലെ ഉയര്‍ന്നു പൊങ്ങി താഴെ വീണതാണ് .. അങ്ങനെ അളിയന്റെ മായവിപ്പുട്ടു ക്ലാസ്സിലാകെ പാട്ടായി.. അടുത്ത ദിവസം ക്ലാസ്സില്‍ പോകുംപോഴുണ്ട് പെണ്‍കുട്ടികള്‍ അളിയനെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നു.. അളിയന്‍ ഞങ്ങളെ നോക്കി.. "കണ്ടോടാ..." എന്ന ഭാവത്തില്‍... പിന്നീടാണ് അളിയന് കാര്യം മനസ്സിലായത് .. മായവിപ്പുട്ടു ക്ലാസ്സില്‍ മാത്രമല്ല ഗേള്‍സ് ഹോസ്റ്റല്‍ലും കാംപസ്സിലും പാട്ട്ടായെന്ന് ..... ഇപ്പോള്‍ പരിചയമില്ലാത്തവര്‍ അളിയനെ നോക്കിചിരിച്ചാല്‍ അളിയന് സംശയമാണ്...സംഗതി അറിഞ്ഞോ??....
Tuesday, November 23, 2010
ആളെ കൊല്ലുന്ന മുറി വൈദ്യം ...
പത്താം ക്ലാസ്സു കഴിഞ്ഞു പാര്‍ട്ട് ടൈം ആയി വിശ്വകീര്‍ത്തി ആയുര്‍വേദിക്സ്ഇല്‍ ജോലി ചെയ്യുന്ന സമയം ...ഒരു ദിവസം ഏ തോ ഒരു മുറി വൈദ്യന്‍ എഴുതിയ കുറിപ്പുമായി ഒരു മധ്യ വയസ്കന്‍ ഷോപ്പിലെത്തി, ജ്ഞാന്‍ ഒരാഴ്ചക്കുള്ള മരുന്നെടുത്ത് ബില്ലിട്ടു കൊടുത്തു, 77 രൂപ 50 . പൈസ.. ബില്ല് കണ്ടതും അയാള്‍ ചൂടാവാന്‍ തുടങ്ങി, " ഞാന്‍ കുറെ കാലമായി ഇവിടുന്നു മരുന്ന് വാങ്ങാന്‍ തുടങ്ങിയിട്ട് ഇന്ന് വരെ ഇത്രബില്ലയിട്ടില്ല" കൂടെ ഒന്ന് രണ്ടു നാടന്‍ തെറിയും ... ഞാന്‍ ഓരോന്നിന്റെയും വില എടുത്തു കാണിചു കൊടുത്തു .. Psynil Tablet 22.50, Sunila forte tablet.22.50, Safi syrup.27.50..(സാഫി സിറപ്പ് എന്ന പേരില്‍ ഒരു യൂനാനി മരുന്നുണ്ട് ) " എടാ സാഫി എന്റെ മോന്റെ പേരാടാ...ഈ മരുന്ന് ഓന്ള്ളതാ" പേരേത്, മരുന്നേത് എന്ന് തിരിച്ചറിയാത്ത വിധം എഴുതിയ കുറിപ്പു ഞാന്‍ തിരിച്ചും മറിച്ചും വായിച്ചു, തിരിച്ച്ഹോന്നും പറഞ്ഞില്ല, മിണ്ടിയിരുന്നേല്‍ അയാള് തല്ലിക്കൊന്നെനെ.. അന്നെനിക്കൊരു കാര്യം മനസ്സിലായി "മുറി വൈദ്യന്‍ ആളെക്കൊല്ലും"
(മരുന്നുകളെപറ്റി ഒന്നും പഠിക്കാതെ ആയുര്‍വേദ യൂനാനി ചികിത്സകരെന്ന പേരില്‍ മരുന്നുകള്‍ തുണ്ട് പേപ്പറില്‍ എഴുതിക്കൊടുത്തു ചികില്‍സിക്കുന്നവര്‍ ഈ മേഖലയില്‍ നിരവധിയുണ്ട്... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട .. )
Monday, November 22, 2010
രണ്ടു കള്ളന്‍മാര്‍
അന്നെനിക്ക് 8 വയസ്സ് കാണും..അന്നൊക്കെ മദ്രസ്സ പൂട്ടുന്ന സമയത്ത് ഉമ്മാടെ വീട്ടില്‍ പോകുക എന്നത് പെരുന്നാള്‍ മാസം കാണുന്നതിലും വലിയ സന്തോഷം തരുന്ന കാലം ... റംസാന്‍ മാസം മദ്രസ യും സ്കൂളും പൂട്ടിയപ്പോള്‍ ഉമ്മാടെ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോയി... അപ്പോഴാണ് ഒരു പ്രധാന പ്രശ്നം മനസ്സിലായത്.. റംസാനില്‍ 30 ദിവസവും തരാവീഹ് നിസ്ക്കാരം ഉണ്ടാകും, അതും 20 രകഹത് നിസ്ക്കരിക്കാതെ തരമില്ല, കാരണം ഞാന്‍ വല്ല്യുംമാടെ മുന്‍പില്‍ നല്ലകുട്ടി ചമഞ്ഞങ്ങിനെ നടപ്പാണ്... അങ്ങിനെ ഞാനും എളാമാടെ മകന്‍ ബാബുവും കൂടെ പള്ളിയില്‍ പോകാന്‍ തുടങ്ങി, 4 ദിവസം കഴിഞ്ഞപ്പോ ആവേശം കഴിഞ്ഞു .. ഞാന്‍ പറഞ്ഞു നമുക്ക് ഇശാഹ് നിസ്കാരം കഴിഞ്ഞു പതുക്കെ മുങ്ങാം... അപ്പോഴാണ് അതിലും വലിയ പ്രശ്നം ഇശാഹ് നിസ്ക്കാരം കഴിഞ്ഞു മുങ്ങുന്നവരെ പിടിക്കാന്‍ ബാപ്പുട്ടി മൊല്ലാക്കയും മിതീന്‍ മൊല്ലാക്കയും പിറകിലത്തെ സ്വഫ്ഫില്‍ ( നിരയില്‍ ) ഉണ്ടാകും,.... പരിഹാരം കണ്ടത് ബാബു വാണ് .. "എല്ലാരും സുജൂദ് ചെയ്യുമ്പോ ഞമ്മക്ക് പതുക്കെ മുങ്ങാം"..... അങ്ങിനെ എല്ലാവരും സുജൂദില്‍ കിടക്കുന്ന സമയത്ത് ഞങ്ങള്‍ പതുക്കെ പുറത്തു ചാടി.. വീണ്ടും അടുത്ത പ്രശ്നം, "നി ഞമ്മള്‍ എവിടെപ്പോയിരിക്കും" ...? നേരത്തെ വീട്ടിലെത്തിയാല്‍ വല്യുമ്മഅനോട് എന്ത് പറയും?, അങ്ങനെ ഞങ്ങള്‍ വേലായുധേട്ടന്റെ ചായക്കടയില്‍ പോയിരുന്നു, അപ്പോഴാണ് അടുത്ത പ്രശ്നം, അവിടെയുണ്ട് കുറെ പഹയന്മാര്‍, പള്ളിയിലും പോകില്ല പോകാത്തവരെയോട്ടു പോകാതിരിക്കാനും സമ്മതിക്കില്ല... അവന്മാരുടെ ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോ ഞങ്ങള്‍ പതുക്കെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു, ബാബു പറഞ്ഞു "ഞമ്മക്ക് ഇട വഴിയിലൂടെ പോകണ്ട, എളാപ്പാടെ തോടുവിലൂടെ പോകാം" അല്ലെങ്കില്‍ ആരെങ്കിലും കാണും,, അങ്ങനെ നടന്നു സൈനബ താതാടെ മുറ്റത്തെത്തിയപ്പോള്‍ ഒരു ചോദ്യം " ആരെടാ അത്?"............ ഞങ്ങള്‍ മിണ്ടിയില്ല പതുക്കെ അവിടുന്നും മുങ്ങി, മൂസാക്കാടെ വീട്ടില്‍ നിന്നും അതേ ചോദ്യം "ആരെടാ അത് " ഇരുട്ടിന്റെ മറവില്‍ ഞങള്‍ അവിടുന്നും മുങ്ങി.. പെട്ടെന്ന് സൈനബ താതാടെ വീട്ടില്‍ നിന്നൊരു നിലവിളി.. " ഓടി വായോ കള്ളന്‍ കള്ളന്‍....." അത് കേട്ടപ്പോ മൂസാക്കാടെ വീട്ടിന്നുംകേട്ടു "ഞങ്ങളും കണ്ടു കള്ളനെ അതാ.. അങ്ങോട്ടാ പോയത്.." അത് കേട്ടതും ഞങ്ങള്‍ ഓടി വീട്ടില്‍ കയറി, ഭാഗ്യം വല്യുമ്മ നിസ്കരികുകയാ ആരും കണ്ടില്ല ... അപ്പോഴേക്കും ചൂട്ടും വടിയും ടോര്‍ച്ചും എടുത്തു ആളുകള്‍ ഓടിക്കൂടി ... സംഭവം കാണാന്‍ ഞങ്ങളും ഒന്നും അറിയാത്തവരെപ്പോലെ വല്യുംമാടെ കൂടെ കൂടി.. സൈനബ താത്ത പറഞ്ഞു "രണ്ടാളുണ്ട് മക്കളെ സൂക്ഷിക്കണം", വേറെ ആരോ പറഞ്ഞു "ഒന്ന് ആണും മറ്റേതു പെണ്ണുമാ ചാടിച്ചു കൊണ്ട് വന്നതായിരിക്കും ..." ചിലര്‍ കള്ളന്റെ കയ്യില്‍ ആയുധമുള്ളതും കണ്ടു .. പിന്നീടങ്ങോട്ട് തിരച്ചില്‍ ആയിരുന്നു, പാതിരാ വരെ ... പിറ്റേ ദിവസം നാട്ടില്‍ മൊത്തം കള്ളനെ നേരിട്ട് കണ്ടവരുടെ വിവരണവും വീര വാദവുമായിരുന്നു ,,, അത് ആഴ്ചകളോളം നീണ്ടു .... പിറ്റേന്ന് വല്യുമ്മ ഞങ്ങളോട് പറഞ്ഞു, "മക്കള്‍ പള്ളീ പോണ്ട , നാട്ടില്‍ മൊത്തം കള്ളന്മാരാ ....." ഞങ്ങള്‍ രണ്ടു കള്ളന്‍ മാരും മുഖത്തോട് മുഖം നോക്കി ........... ഞങ്ങളൊന്നും അറിഞ്ഞില്ലേ.......,
Subscribe to:
Posts (Atom)

