മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....
Showing posts with label ആദാമിന്റെ മകന്‍ അബു. Show all posts
Showing posts with label ആദാമിന്റെ മകന്‍ അബു. Show all posts

Friday, June 24, 2011

നന്മയുടെ നേര്‍കാഴ്ചയുമായി ആദാമിന്റെ മകന്‍ അബു...

"സുഹൂദി അറേബ്യ യാണ് നാട് ...ശരീഹതാണ് കോടതി" എന്ന് പേടിപ്പിക്കാന്‍ പറയുന്ന പെരുമഴക്കാലത്തിലെ സലിം കുമാറിന്റെ കഥാപാത്രത്തില്‍  നിന്നും.."ആ പോരിഷയക്കപ്പെട്ട ഭൂമിയില്‍ ക്കല് കുത്താന്‍" വെമ്പല്‍ കൊള്ളുന്ന ആദാമിന്റെ മകന്‍ അബുവിലെ കഥാപാത്രതിലെക്കുള്ള മാറ്റം ഇതുവരെ മലയാള സിനിമ കണ്ടു മടുത്ത മുസ്ലിം കഥാപാത്രങ്ങളുടെ കൂടെ പോളിചെഴുതാണ്....... തലയിലൊരു തൊപ്പിയും. നിസ്കാരതഴംബും, മുറിക്കയ്യന്‍ ബനിയനും, കള്ളിമുണ്ടും ഉടുത്ത്‌ കോഴി ബിരിയാണിയും കഴിച്ചു നാല് പെണ്ണും കെട്ടി കരാ കരാ ശബ്ധത്തില്‍ വായ യില്‍ മുരുക്കനുമിട്ടു മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന കഥാ പത്രങ്ങളെ വിട്ടു നന്മയുടെയും നിഷ്കളങ്കതയുടെയും ആള്‍ രൂപത്തെ  പച്ചയായി അവതരിപ്പിച്ചിരിക്കുകയാണ്  സലിം അഹമ്മദ്‌ .... ഇത്തരം നല്ല സിനിമകള്‍ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ഒരു കാലം വരാതിരിക്കില്ല..........