മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Monday, November 22, 2010

രണ്ടു കള്ളന്‍മാര്‍

അന്നെനിക്ക് 8 വയസ്സ്  കാണും..അന്നൊക്കെ  മദ്രസ്സ പൂട്ടുന്ന സമയത്ത് ഉമ്മാടെ  വീട്ടില്‍ പോകുക എന്നത് പെരുന്നാള്‍ മാസം കാണുന്നതിലും  വലിയ സന്തോഷം തരുന്ന കാലം ...  റംസാന്‍ മാസം മദ്രസ യും സ്കൂളും  പൂട്ടിയപ്പോള്‍ ഉമ്മാടെ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോയി... അപ്പോഴാണ് ഒരു പ്രധാന പ്രശ്നം മനസ്സിലായത്.. റംസാനില്‍ 30  ദിവസവും തരാവീഹ്   നിസ്ക്കാരം ഉണ്ടാകും, അതും 20 രകഹത്    നിസ്ക്കരിക്കാതെ തരമില്ല, കാരണം ഞാന്‍ വല്ല്യുംമാടെ  മുന്‍പില്‍ നല്ലകുട്ടി ചമഞ്ഞങ്ങിനെ നടപ്പാണ്... അങ്ങിനെ ഞാനും എളാമാടെ  മകന്‍ ബാബുവും കൂടെ പള്ളിയില്‍ പോകാന്‍ തുടങ്ങി, 4 ദിവസം കഴിഞ്ഞപ്പോ ആവേശം കഴിഞ്ഞു .. ഞാന്‍ പറഞ്ഞു  നമുക്ക്  ഇശാഹ്  നിസ്കാരം കഴിഞ്ഞു പതുക്കെ മുങ്ങാം... അപ്പോഴാണ് അതിലും വലിയ പ്രശ്നം ഇശാഹ് നിസ്ക്കാരം കഴിഞ്ഞു മുങ്ങുന്നവരെ പിടിക്കാന്‍  ബാപ്പുട്ടി മൊല്ലാക്കയും മിതീന്‍  മൊല്ലാക്കയും പിറകിലത്തെ സ്വഫ്ഫില്‍ ( നിരയില്‍ ) ഉണ്ടാകും,.... പരിഹാരം കണ്ടത് ബാബു വാണ് .. "എല്ലാരും സുജൂദ് ചെയ്യുമ്പോ  ഞമ്മക്ക്  പതുക്കെ മുങ്ങാം"..... അങ്ങിനെ എല്ലാവരും  സുജൂദില്‍ കിടക്കുന്ന സമയത്ത് ഞങ്ങള്‍  പതുക്കെ പുറത്തു ചാടി.. വീണ്ടും അടുത്ത പ്രശ്നം, "നി ഞമ്മള്‍  എവിടെപ്പോയിരിക്കും" ...? നേരത്തെ വീട്ടിലെത്തിയാല്‍ വല്യുമ്മഅനോട് എന്ത് പറയും?, അങ്ങനെ ഞങ്ങള്‍ വേലായുധേട്ടന്റെ  ചായക്കടയില്‍ പോയിരുന്നു, അപ്പോഴാണ് അടുത്ത പ്രശ്നം, അവിടെയുണ്ട് കുറെ പഹയന്മാര്‍, പള്ളിയിലും പോകില്ല പോകാത്തവരെയോട്ടു പോകാതിരിക്കാനും സമ്മതിക്കില്ല... അവന്മാരുടെ ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോ ഞങ്ങള്‍ പതുക്കെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു, ബാബു പറഞ്ഞു "ഞമ്മക്ക് ഇട വഴിയിലൂടെ പോകണ്ട, എളാപ്പാടെ   തോടുവിലൂടെ പോകാം"  അല്ലെങ്കില്‍ ആരെങ്കിലും കാണും,, അങ്ങനെ നടന്നു  സൈനബ താതാടെ  മുറ്റത്തെത്തിയപ്പോള്‍ ഒരു ചോദ്യം " ആരെടാ അത്?"............  ഞങ്ങള്‍ മിണ്ടിയില്ല പതുക്കെ അവിടുന്നും മുങ്ങി, മൂസാക്കാടെ വീട്ടില്‍ നിന്നും അതേ ചോദ്യം "ആരെടാ അത് " ഇരുട്ടിന്റെ മറവില്‍ ഞങള്‍ അവിടുന്നും മുങ്ങി.. പെട്ടെന്ന് സൈനബ താതാടെ വീട്ടില്‍ നിന്നൊരു  നിലവിളി.. " ഓടി വായോ  കള്ളന്‍ കള്ളന്‍....."   അത് കേട്ടപ്പോ മൂസാക്കാടെ വീട്ടിന്നുംകേട്ടു "ഞങ്ങളും കണ്ടു കള്ളനെ അതാ.. അങ്ങോട്ടാ പോയത്.." അത് കേട്ടതും ഞങ്ങള്‍ ഓടി വീട്ടില്‍ കയറി, ഭാഗ്യം വല്യുമ്മ നിസ്കരികുകയാ ആരും കണ്ടില്ല ... അപ്പോഴേക്കും ചൂട്ടും വടിയും ടോര്‍ച്ചും എടുത്തു ആളുകള്‍ ഓടിക്കൂടി ... സംഭവം കാണാന്‍ ഞങ്ങളും  ഒന്നും അറിയാത്തവരെപ്പോലെ വല്യുംമാടെ കൂടെ   കൂടി..  സൈനബ താത്ത  പറഞ്ഞു "രണ്ടാളുണ്ട് മക്കളെ   സൂക്ഷിക്കണം", വേറെ ആരോ പറഞ്ഞു "ഒന്ന് ആണും മറ്റേതു പെണ്ണുമാ ചാടിച്ചു കൊണ്ട് വന്നതായിരിക്കും ..."   ചിലര്‍  കള്ളന്റെ കയ്യില്‍ ആയുധമുള്ളതും കണ്ടു .. പിന്നീടങ്ങോട്ട് തിരച്ചില്‍ ആയിരുന്നു, പാതിരാ വരെ ... പിറ്റേ ദിവസം നാട്ടില്‍ മൊത്തം കള്ളനെ നേരിട്ട് കണ്ടവരുടെ വിവരണവും വീര വാദവുമായിരുന്നു ,,,  അത് ആഴ്ചകളോളം നീണ്ടു ....  പിറ്റേന്ന് വല്യുമ്മ ഞങ്ങളോട് പറഞ്ഞു, "മക്കള്‍ പള്ളീ  പോണ്ട ,  നാട്ടില്‍ മൊത്തം കള്ളന്മാരാ ....." ഞങ്ങള്‍ രണ്ടു കള്ളന്‍ മാരും മുഖത്തോട് മുഖം നോക്കി ........... ഞങ്ങളൊന്നും അറിഞ്ഞില്ലേ.......,

1 comment:

  1. അടുത്തിടെ മലയാളത്തിലെ ഒരു സാഹിത്യകാരന്‍ ബ്ലോഗിങ്ങ് നെ കുറിച്ച് പറഞ്ഞ അഭിപ്രായം അത് വെറും ബാല സാഹിത്യ മാനെന്നയിരുന്നു ബ്ലോഗ്‌ സൃഷ്‌ടിച്ച ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രകടനങ്ങളെക്കുറിച്ചുള്ള അവബോധത്തില്‍ അയാള്‍ വെറും ശിശു ആണെന്നാണ്‌ രണ്ടു കള്ളന്മാരടക്കം ബ്ലോഗില്‍ കാണുന്ന പച്ച മനുഷ്യരുടെ ഹൃദയവിഷ്കാരം കാണുമ്പോള്‍ എനിക്ക് തോന്നുന്നത് .. എം ടി വാസുദേവന്‍ നായര്‍ക്കും ഓ എന്‍ വി കുറുപ്പിനും മുകുന്ദനും മാത്രമല്ല ജീവിതാനുഭവങ്ങള്‍ ഉള്ളത്, കൂലിപ്പണിക്കാര്‍ക്കും മാഷെന്മാര്‍ക്കും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ക്കും അടക്കം കാലത്തോട് സംവദിക്കാനുള്ള അവകാശമുണ്ട്‌ ... എഴുത്തിലെ വരേണ്യ ബോധത്തിനെതിരെ കമറുവിനെ പ്പോലുള്ള ബുദ്ധിജീവി നാട്യങ്ങള്‍ അശേഷമില്ലാത്ത സാധാരണ മനുഷ്യര്‍ വരെ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രതിഷേധിക്കുമ്പോള്‍ ബുദ്ധിയുള്ളവര്‍ക്ക് അവരെ പ്രോല്സാഹിപ്പിക്കാനേ ആകൂ ... എഴുതുക സുഹൃത്തേ നിരന്തരം....എല്ലാരുടെ ജീവിതവും വിലപ്പെട്ടതാണ്‌ ..

    ReplyDelete