മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....
Wednesday, December 8, 2010
മാമ്പഴക്കാലം.......
കലാലയ ജീവിതത്തില്‍ എനിക്ക് നിറമുള്ള ഓര്‍മകളും അനുഭവങ്ങളും പഠനങ്ങളും എല്ലാം ലഭിച്ചത് സിലബസിനു പുറത്തു നിന്നാണ് ... പിന്നെ എന്തിനാണ് ക്ലാസ് മുറികള്‍ എന്ന ചോദ്യം എന്നെപ്പോലെ വിവര മില്ലതവര്‍ക്ക് വരുന്നത് സ്വാഭാവികം...പുതിയ പാട്യ പദ്ധതികള്‍ വരുന്നതോടെ ഇതിനൊക്കെ ഉത്തരം കിട്ടുമായിരിക്കാം .... നാട്ടില്‍ മാവിലെറിഞ്ഞും, തോട്ടില്‍ മീന്‍ പിടിച്ചും ഉച്ചവെയിലില്‍ ക്രികെറ്റു കളിച്ചും തിരുവേഗപ്പുറ പുഴയില്‍ നീന്തിക്കുളിച്ചും വളര്‍ന്നതു കൊണ്ടാകാം ക്ലാസ്സ് മുറിയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് പുറത്തെ കാഴ്ചകളായിരുന്നു...മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞത് പോലെ കാലടി യുനിവേര്‍സിറ്റിയില്‍ പഠിച്ചിരുന്ന സമയത്ത് ഞങ്ങള്‍ ആറു പേരായിരുന്നു കണ്ണസ്വാമിയുടെ യുടെ വാടക വീട്ടില്‍ താമസിച്ചിരുന്നത് .. അങ്ങിനെ ഇരിക്കുമ്പോഴാണ് വീടിനു മുറ്റത്തുള്ള മാവ് പൂത്തത് (മാത്ര്‍ ഭാഷയില്‍ പറഞ്ഞാല്‍ മൂച്ചി പൂത്തു) ... മാവില്‍ നിറയെ മാങ്ങ .!!! എന്താണെന്നറിയില്ല മാങ്ങ നിറഞ്ഞു നില്‍ക്കുന്ന മാവ് കണ്ടാല്‍ എന്റെ കയ്യിനൊരു കിരി കിരിപ്പാണ് ... നോക്കിയപ്പോള്‍ കല്ലെടുത്തെറിയാന്‍ നിവര്‍ത്തിയില്ല ചുറ്റും വീടുകള്‍ ... കാര്യം ഞങ്ങള്‍ അന്ന് രാത്രി കൂലങ്കഷമായി ചര്‍ച്ച ചെയ്തു കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ പരിഹാരവും കണ്ടെത്തി ... "നാളെ മാവില്‍ കയറി മാങ്ങ പറിക്കാം .. കുറച്ചു പറിച്ചാല്‍ ആരും അറിയില്ല..ഒന്നുമില്ലെങ്കിലും മാസ മാസം മുടങ്ങാതെ വാടക കൊടുക്കുന്നതെല്ലേയ്... " പിറ്റേ ദിവസം ക്ലാസ്സു കഴിഞ്ഞു ഞങ്ങള്‍ ഓപറേഷന്‍ ആരംഭിച്ചു ഞാന്‍ മാവില്‍ മലപ്പുറം സ്റെയിലില്‍ വലിഞ്ഞു കയറി മാങ്ങ പറിച്ചു താഴേക്കിട്ടു കൊടുത്തു... പെട്ടെന്നാണ് ഹൌസ് ഹോനരുടെ അമ്മ അവിടെ വന്നത് ... ഭാഗ്യത്തിന് മുകളിലിരിക്കുന്ന എന്നെ കണ്ടില്ല... മുത്തശിക്കു ഞങ്ങളോട് വലിയ സ്നേഹമാണ് ... മാവിന് ചുറ്റും ഒന്നും അറിയാത്തത് പോലെ നില്‍ക്കുന്നവരുടെ മുന്‍പില്‍ വന്നു മുത്തശി വിശേഷങ്ങളൊക്കെ ചോദിച്ചു... കൂട്ടത്തില്‍ ഒന്ന് കൂടെ പറഞ്ഞു..." ഇക്കൊല്ലത്തെ മാങ്ങയൊക്കെ ഞങ്ങള്‍ ഒരാള്‍ക്ക് വിറ്റിട്ടുണ്ട്... ഇവിടെ നിറയെ കള്ളന്മാരാ മക്കളുല്ലതുകൊണ്ട് ഞങ്ങള്‍ ഇങ്ങോട്ട് നോക്കാറില്ല എന്റെ മക്കള്‍ മാവൊക്കെ നന്നായി നോക്കണം ..". ഇതൊക്കെ കേട്ട് മുകളിലിരുന്നു ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി.... പറഞ്ഞു തീര്‍ന്നു മുകളിലേക്ക് നോക്കിയതും മുത്തശി പമ്മിയിരിക്കുന്ന എന്നെ കണ്ടു...പിന്നത്തെ കാര്യം പറയണോ ... എന്നെ കണ്ടെന്നു മനസ്സിലായതും കൂടെയുള്ളവര്‍ ബഹളം വെച്ച്.. "ആരെടാ അത് ഇറങ്ങെടാ താഴെ.. കണ്ണ് തെറ്റിയാല്‍ ഇവന്‍ മരത്തേല്‍; കേറും " ഇതും കൂടെ കേട്ടപ്പോള്‍ പിടുത്തം വിട്ട് ഞാന്‍ താഴെ എത്തി... നല്ല ഒരു ചീത്ത വിളി പ്രതീക്ഷിച്ചു സൈക്കിളില്‍ നിന്ന് വീണ ചിരിയുമായി നില്‍ക്കുന്ന എന്നെ അമ്മച്ചി സൂക്ഷിച്ചൊന്നു നോക്കി.. "കോളേജ് പില്ലരായാല്‍ ഇങ്ങനെ വേണം പഠിക്കുന്ന സമയത്തെ ഇങ്ങനെ ഒക്കെ പറ്റൂ ഇതൊക്കെ യെ മക്കളെ പിന്നെ ഓര്‍ക്കൂ...മക്കള്‍ക്ക് വേണെങ്കി മാങ്ങാ പറിച്ചോ ഞാന്‍ അയാളോട് പറയാം " അപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്... കൂടെയുള്ള പഹയന്‍ മാര്‍.. അപ്പഴും ഉണ്ട് എന്നെ നോക്കി ചിരിക്കുന്നു ... താഴെ ലാന്‍ഡ് ചെയതപ്പോളുള്ള നീറ്റലും ചമ്മലും മറച്ചു പള്ളിരുംമി ഞാന്‍ പറഞ്ഞു വെച്ചിട്ടുണ്ടെടാ.. ഞാന്‍ .........
Subscribe to:
Post Comments (Atom)
well.. kamaru.... njaan enthu parayaanaa... so happy...
ReplyDeleteമാഷോന്നും പറയണ്ട ....അല്ലെങ്കിലും മാഷ് പറഞ്ഞിട്ട ഞാന്‍................
ReplyDelete