മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Wednesday, December 8, 2010

മാമ്പഴക്കാലം.......

കലാലയ ജീവിതത്തില്‍ എനിക്ക്  നിറമുള്ള  ഓര്‍മകളും അനുഭവങ്ങളും പഠനങ്ങളും  എല്ലാം ലഭിച്ചത്  സിലബസിനു പുറത്തു നിന്നാണ് ... പിന്നെ എന്തിനാണ് ക്ലാസ് മുറികള്‍ എന്ന ചോദ്യം എന്നെപ്പോലെ വിവര മില്ലതവര്‍ക്ക് വരുന്നത് സ്വാഭാവികം...പുതിയ പാട്യ പദ്ധതികള്‍ വരുന്നതോടെ ഇതിനൊക്കെ ഉത്തരം കിട്ടുമായിരിക്കാം ....  നാട്ടില്‍ മാവിലെറിഞ്ഞും,  തോട്ടില്‍ മീന്‍ പിടിച്ചും ഉച്ചവെയിലില്‍ ക്രികെറ്റു  കളിച്ചും തിരുവേഗപ്പുറ പുഴയില്‍ നീന്തിക്കുളിച്ചും വളര്‍ന്നതു കൊണ്ടാകാം ക്ലാസ്സ്‌ മുറിയെക്കാള്‍  എന്നെ ആകര്‍ഷിച്ചത് പുറത്തെ കാഴ്ചകളായിരുന്നു...മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞത് പോലെ കാലടി യുനിവേര്‍സിറ്റിയില്‍  പഠിച്ചിരുന്ന സമയത്ത്  ഞങ്ങള്‍ ആറു പേരായിരുന്നു കണ്ണസ്വാമിയുടെ   യുടെ വാടക വീട്ടില്‍ താമസിച്ചിരുന്നത് .. അങ്ങിനെ ഇരിക്കുമ്പോഴാണ് വീടിനു മുറ്റത്തുള്ള മാവ് പൂത്തത് (മാത്ര്‍ ഭാഷയില്‍ പറഞ്ഞാല്‍ മൂച്ചി പൂത്തു) ...  മാവില്‍ നിറയെ മാങ്ങ .!!! എന്താണെന്നറിയില്ല മാങ്ങ നിറഞ്ഞു നില്‍ക്കുന്ന മാവ് കണ്ടാല്‍ എന്റെ കയ്യിനൊരു കിരി കിരിപ്പാണ് ... നോക്കിയപ്പോള്‍ കല്ലെടുത്തെറിയാന്‍ നിവര്‍ത്തിയില്ല  ചുറ്റും വീടുകള്‍ ... കാര്യം ഞങ്ങള്‍ അന്ന് രാത്രി കൂലങ്കഷമായി ചര്‍ച്ച ചെയ്തു കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ പരിഹാരവും കണ്ടെത്തി ... "നാളെ മാവില്‍ കയറി മാങ്ങ പറിക്കാം .. കുറച്ചു പറിച്ചാല്‍ ആരും അറിയില്ല..ഒന്നുമില്ലെങ്കിലും മാസ മാസം മുടങ്ങാതെ വാടക കൊടുക്കുന്നതെല്ലേയ്... " പിറ്റേ ദിവസം  ക്ലാസ്സു കഴിഞ്ഞു ഞങ്ങള്‍ ഓപറേഷന്‍  ആരംഭിച്ചു ഞാന്‍ മാവില്‍ മലപ്പുറം സ്റെയിലില്‍ വലിഞ്ഞു കയറി   മാങ്ങ പറിച്ചു താഴേക്കിട്ടു കൊടുത്തു... പെട്ടെന്നാണ് ഹൌസ് ഹോനരുടെ അമ്മ അവിടെ വന്നത് ... ഭാഗ്യത്തിന് മുകളിലിരിക്കുന്ന എന്നെ കണ്ടില്ല... മുത്തശിക്കു  ഞങ്ങളോട് വലിയ സ്നേഹമാണ് ... മാവിന് ചുറ്റും ഒന്നും അറിയാത്തത് പോലെ നില്‍ക്കുന്നവരുടെ  മുന്‍പില്‍ വന്നു മുത്തശി വിശേഷങ്ങളൊക്കെ ചോദിച്ചു... കൂട്ടത്തില്‍ ഒന്ന് കൂടെ പറഞ്ഞു..." ഇക്കൊല്ലത്തെ മാങ്ങയൊക്കെ ഞങ്ങള്‍ ഒരാള്‍ക്ക്‌ വിറ്റിട്ടുണ്ട്... ഇവിടെ നിറയെ കള്ളന്മാരാ  മക്കളുല്ലതുകൊണ്ട് ഞങ്ങള്‍ ഇങ്ങോട്ട് നോക്കാറില്ല എന്റെ മക്കള്‍ മാവൊക്കെ നന്നായി  നോക്കണം ..". ഇതൊക്കെ കേട്ട്  മുകളിലിരുന്നു ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി.... പറഞ്ഞു തീര്‍ന്നു മുകളിലേക്ക് നോക്കിയതും മുത്തശി പമ്മിയിരിക്കുന്ന  എന്നെ കണ്ടു...പിന്നത്തെ കാര്യം പറയണോ ... എന്നെ കണ്ടെന്നു മനസ്സിലായതും കൂടെയുള്ളവര്‍ ബഹളം വെച്ച്.. "ആരെടാ അത് ഇറങ്ങെടാ താഴെ.. കണ്ണ് തെറ്റിയാല്‍ ഇവന്‍ മരത്തേല്‍; കേറും " ഇതും കൂടെ കേട്ടപ്പോള്‍ പിടുത്തം വിട്ട്‌ ഞാന്‍  താഴെ എത്തി... നല്ല ഒരു ചീത്ത വിളി  പ്രതീക്ഷിച്ചു സൈക്കിളില്‍ നിന്ന് വീണ ചിരിയുമായി നില്‍ക്കുന്ന എന്നെ അമ്മച്ചി സൂക്ഷിച്ചൊന്നു നോക്കി.. "കോളേജ് പില്ലരായാല്‍ ഇങ്ങനെ വേണം പഠിക്കുന്ന  സമയത്തെ  ഇങ്ങനെ ഒക്കെ പറ്റൂ ഇതൊക്കെ യെ മക്കളെ  പിന്നെ ഓര്‍ക്കൂ...മക്കള്‍ക്ക്‌ വേണെങ്കി മാങ്ങാ പറിച്ചോ ഞാന്‍ അയാളോട് പറയാം " അപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്‌... കൂടെയുള്ള പഹയന്‍ മാര്‍.. അപ്പഴും ഉണ്ട് എന്നെ നോക്കി ചിരിക്കുന്നു ... താഴെ ലാന്‍ഡ്‌ ചെയതപ്പോളുള്ള  നീറ്റലും ചമ്മലും മറച്ചു പള്ളിരുംമി  ഞാന്‍ പറഞ്ഞു വെച്ചിട്ടുണ്ടെടാ.. ഞാന്‍  .........

Tuesday, November 30, 2010

മായാവിപ്പുട്ട്‌.......

വീട്ടിലെ ഭക്ഷണത്തിന്റെ രുചിയും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടും  ശരിക്കും മനസ്സിലാക്കണമെങ്കില്‍  വീട് വിട്ടു താമസിക്കണം...  കാലടി യുനിവേര്‍സിറ്റിയില്‍ MSW വിനു പഠിച്ചിരുന്ന (സോറി ..ചെയ്തിരുന്ന) കാലം... ഞങ്ങള്‍ ആറു പേരായിരുന്നു കണ്ണസ്വാമിയുടെ   യുടെ വാടക വീട്ടില്‍ താമസിച്ചിരുന്നത് . ലിന്‍സ് മാഷ്‌, ജിജോ , അരുണ്‍, വിപിന്‍, സുഹൈല്‍  പിന്നെ ഞാനും പള്ളിപ്പെരുന്നാളിനും  അമ്പലത്തിലെ ഉത്സവത്തിനും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും ....റൂമിലുള്ളവര്‍  റംസാന്‍ മാസം എന്റെ കൂടെ നോമ്പ് എടുക്കും  .. കാലടി ശ്രിങ്കേരി  മട ത്തിലെ ഭക്ഷണ സമയത്തിന്റെ പ്രത്യേക  ടൈം ടേബിള്‍  തന്നെ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു .....കാരണം പഠനം  സമയത്തെ പ്രധാന അസെഇന്‍മെന്റ്  കുക്കിംഗ്  ആയിരുന്നു..വീട്ടില്‍ ഭക്ഷണം കഴിക്കാനല്ലാതെ മറ്റൊന്നിനും അടുക്കളയില്‍ കയറാത്ത ഞങ്ങള്‍ക്ക് സ്വയം ഭക്ഷണം ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ അതൊരു സംഭവം തന്നെയാണ് ... എന്നാലും ഭക്ഷണത്തില്‍ എന്നും വ്യത്യസ്തത കൊണ്ട് വരാന്‍ ഞങ്ങള്‍ കനിഞ്ഞു ശ്രമിക്കും അങ്ങിനെ  ഉള്ളി-തക്കാളി, തക്കാളി-ഉള്ളി, കിഴങ്ങ് തക്കാളി സവോള  എന്നിവ തിരിച്ചും മറിച്ചും കരിയുണ്ടാക്കും ... ഓരോ ദിവസവും ഓരോ  ടെയിസ്റ്റ്... ഒരിക്കല്‍  ഉണ്ടാക്കിയ  ഭക്ഷണത്തിന്റെ ടെയിസ്റ്റ് പിന്നീടൊരിക്കലും തിരിച്ചു വരാറില്ല എന്നതാണ് സത്യം  ..... അന്ന് പാലക്കാട്ട് കാരന്‍ വിപിന്‍ ദാസിന്റെ  ഊഴമാണ്(വിപിന്‍ ദാസിനെ ഞങ്ങള്‍ അളിയന്‍ എന്നാണ് വിളിക്കാറ്, അളിയന്‍ ഇപ്പോള്‍ പോലീസിലാണ് ഇത് വായിച്ചു ഉരുട്ടിയില്ലെങ്ങില്‍ മതിയായിരുന്നു..) ...അന്ന്  അവന്‍ പുട്ടുണ്ടാക്കാന്‍ സമ്മതിച്ചു...അവന്റെ കടിഞ്ഞൂല്‍ പുട്ടാണ് ... കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നൊരു ശബ്ദം കെട്ടു ... ഓടിച്ചെന്നു നോല്‍ക്കിയപ്പോളുണ്ട്  അടുക്കളയും വിപിന്‍ ദാസും  പുട്ടില്‍ കുളിച്ചു നില്‍ക്കുന്നു..പേടിയും ചമ്മലും നിറഞ്ഞ അളിയന്റെ മുഖത്ത് നിന്നും ഞങ്ങള്‍ കഥ മുഴുവന്‍ വായിച്ചെടുത്തു ... കുക്കെറിനു  മുകളില്‍ വെച്ച് പുട്ടുണ്ടാക്കുന്ന പുട്ട് കുറ്റി യാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് ... അളിയന്‍ പുട്ടുപൊടി കുറ്റിയില്‍ നന്നായി അമര്‍ത്തി നിറച്ചു..ആവി നിറഞ്ഞപ്പോള്‍ പുട്ട് റോകെറ്റു പോലെ ഉയര്‍ന്നു പൊങ്ങി താഴെ വീണതാണ് ..   അങ്ങനെ അളിയന്റെ മായവിപ്പുട്ടു ക്ലാസ്സിലാകെ പാട്ടായി.. അടുത്ത ദിവസം ക്ലാസ്സില്‍ പോകുംപോഴുണ്ട് പെണ്‍കുട്ടികള്‍ അളിയനെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നു.. അളിയന്‍ ഞങ്ങളെ നോക്കി.. "കണ്ടോടാ..." എന്ന ഭാവത്തില്‍... പിന്നീടാണ്‌ അളിയന് കാര്യം മനസ്സിലായത് .. മായവിപ്പുട്ടു ക്ലാസ്സില്‍ മാത്രമല്ല ഗേള്‍സ്‌ ഹോസ്റ്റല്‍ലും    കാംപസ്സിലും പാട്ട്ടായെന്ന് ..... ഇപ്പോള്‍  പരിചയമില്ലാത്തവര്‍ അളിയനെ നോക്കിചിരിച്ചാല്‍ അളിയന് സംശയമാണ്...സംഗതി അറിഞ്ഞോ??....

Tuesday, November 23, 2010

ആളെ കൊല്ലുന്ന മുറി വൈദ്യം ...

പത്താം ക്ലാസ്സു കഴിഞ്ഞു പാര്‍ട്ട്‌ ടൈം ആയി വിശ്വകീര്‍ത്തി  ആയുര്‍വേദിക്സ്ഇല്‍   ജോലി ചെയ്യുന്ന സമയം ...ഒരു ദിവസം ഏ തോ ഒരു മുറി വൈദ്യന്‍ എഴുതിയ കുറിപ്പുമായി   ഒരു മധ്യ വയസ്കന്‍ ഷോപ്പിലെത്തി, ജ്ഞാന്‍ ഒരാഴ്ചക്കുള്ള മരുന്നെടുത്ത് ബില്ലിട്ടു കൊടുത്തു, 77  രൂപ 50 . പൈസ.. ബില്ല് കണ്ടതും അയാള്‍ ചൂടാവാന്‍ തുടങ്ങി, " ഞാന്‍ കുറെ കാലമായി ഇവിടുന്നു മരുന്ന് വാങ്ങാന്‍ തുടങ്ങിയിട്ട് ഇന്ന് വരെ ഇത്രബില്ലയിട്ടില്ല" കൂടെ ഒന്ന് രണ്ടു നാടന്‍ തെറിയും ...  ഞാന്‍ ഓരോന്നിന്റെയും വില എടുത്തു കാണിചു കൊടുത്തു .. Psynil Tablet 22.50, Sunila forte tablet.22.50, Safi syrup.27.50..(സാഫി സിറപ്പ് എന്ന പേരില്‍ ഒരു യൂനാനി മരുന്നുണ്ട് ) " എടാ  സാഫി എന്റെ മോന്റെ  പേരാടാ...ഈ മരുന്ന് ഓന്ള്ളതാ" പേരേത്, മരുന്നേത് എന്ന് തിരിച്ചറിയാത്ത വിധം എഴുതിയ കുറിപ്പു ഞാന്‍ തിരിച്ചും മറിച്ചും വായിച്ചു, തിരിച്ച്ഹോന്നും പറഞ്ഞില്ല, മിണ്ടിയിരുന്നേല്‍ അയാള് തല്ലിക്കൊന്നെനെ.. അന്നെനിക്കൊരു കാര്യം മനസ്സിലായി "മുറി വൈദ്യന്‍ ആളെക്കൊല്ലും"
(മരുന്നുകളെപറ്റി ഒന്നും പഠിക്കാതെ ആയുര്‍വേദ യൂനാനി ചികിത്സകരെന്ന  പേരില്‍  മരുന്നുകള്‍ തുണ്ട് പേപ്പറില്‍ എഴുതിക്കൊടുത്തു ചികില്‍സിക്കുന്നവര്‍ ഈ മേഖലയില്‍ നിരവധിയുണ്ട്... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട .. ) 

Monday, November 22, 2010

രണ്ടു കള്ളന്‍മാര്‍

അന്നെനിക്ക് 8 വയസ്സ്  കാണും..അന്നൊക്കെ  മദ്രസ്സ പൂട്ടുന്ന സമയത്ത് ഉമ്മാടെ  വീട്ടില്‍ പോകുക എന്നത് പെരുന്നാള്‍ മാസം കാണുന്നതിലും  വലിയ സന്തോഷം തരുന്ന കാലം ...  റംസാന്‍ മാസം മദ്രസ യും സ്കൂളും  പൂട്ടിയപ്പോള്‍ ഉമ്മാടെ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോയി... അപ്പോഴാണ് ഒരു പ്രധാന പ്രശ്നം മനസ്സിലായത്.. റംസാനില്‍ 30  ദിവസവും തരാവീഹ്   നിസ്ക്കാരം ഉണ്ടാകും, അതും 20 രകഹത്    നിസ്ക്കരിക്കാതെ തരമില്ല, കാരണം ഞാന്‍ വല്ല്യുംമാടെ  മുന്‍പില്‍ നല്ലകുട്ടി ചമഞ്ഞങ്ങിനെ നടപ്പാണ്... അങ്ങിനെ ഞാനും എളാമാടെ  മകന്‍ ബാബുവും കൂടെ പള്ളിയില്‍ പോകാന്‍ തുടങ്ങി, 4 ദിവസം കഴിഞ്ഞപ്പോ ആവേശം കഴിഞ്ഞു .. ഞാന്‍ പറഞ്ഞു  നമുക്ക്  ഇശാഹ്  നിസ്കാരം കഴിഞ്ഞു പതുക്കെ മുങ്ങാം... അപ്പോഴാണ് അതിലും വലിയ പ്രശ്നം ഇശാഹ് നിസ്ക്കാരം കഴിഞ്ഞു മുങ്ങുന്നവരെ പിടിക്കാന്‍  ബാപ്പുട്ടി മൊല്ലാക്കയും മിതീന്‍  മൊല്ലാക്കയും പിറകിലത്തെ സ്വഫ്ഫില്‍ ( നിരയില്‍ ) ഉണ്ടാകും,.... പരിഹാരം കണ്ടത് ബാബു വാണ് .. "എല്ലാരും സുജൂദ് ചെയ്യുമ്പോ  ഞമ്മക്ക്  പതുക്കെ മുങ്ങാം"..... അങ്ങിനെ എല്ലാവരും  സുജൂദില്‍ കിടക്കുന്ന സമയത്ത് ഞങ്ങള്‍  പതുക്കെ പുറത്തു ചാടി.. വീണ്ടും അടുത്ത പ്രശ്നം, "നി ഞമ്മള്‍  എവിടെപ്പോയിരിക്കും" ...? നേരത്തെ വീട്ടിലെത്തിയാല്‍ വല്യുമ്മഅനോട് എന്ത് പറയും?, അങ്ങനെ ഞങ്ങള്‍ വേലായുധേട്ടന്റെ  ചായക്കടയില്‍ പോയിരുന്നു, അപ്പോഴാണ് അടുത്ത പ്രശ്നം, അവിടെയുണ്ട് കുറെ പഹയന്മാര്‍, പള്ളിയിലും പോകില്ല പോകാത്തവരെയോട്ടു പോകാതിരിക്കാനും സമ്മതിക്കില്ല... അവന്മാരുടെ ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോ ഞങ്ങള്‍ പതുക്കെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു, ബാബു പറഞ്ഞു "ഞമ്മക്ക് ഇട വഴിയിലൂടെ പോകണ്ട, എളാപ്പാടെ   തോടുവിലൂടെ പോകാം"  അല്ലെങ്കില്‍ ആരെങ്കിലും കാണും,, അങ്ങനെ നടന്നു  സൈനബ താതാടെ  മുറ്റത്തെത്തിയപ്പോള്‍ ഒരു ചോദ്യം " ആരെടാ അത്?"............  ഞങ്ങള്‍ മിണ്ടിയില്ല പതുക്കെ അവിടുന്നും മുങ്ങി, മൂസാക്കാടെ വീട്ടില്‍ നിന്നും അതേ ചോദ്യം "ആരെടാ അത് " ഇരുട്ടിന്റെ മറവില്‍ ഞങള്‍ അവിടുന്നും മുങ്ങി.. പെട്ടെന്ന് സൈനബ താതാടെ വീട്ടില്‍ നിന്നൊരു  നിലവിളി.. " ഓടി വായോ  കള്ളന്‍ കള്ളന്‍....."   അത് കേട്ടപ്പോ മൂസാക്കാടെ വീട്ടിന്നുംകേട്ടു "ഞങ്ങളും കണ്ടു കള്ളനെ അതാ.. അങ്ങോട്ടാ പോയത്.." അത് കേട്ടതും ഞങ്ങള്‍ ഓടി വീട്ടില്‍ കയറി, ഭാഗ്യം വല്യുമ്മ നിസ്കരികുകയാ ആരും കണ്ടില്ല ... അപ്പോഴേക്കും ചൂട്ടും വടിയും ടോര്‍ച്ചും എടുത്തു ആളുകള്‍ ഓടിക്കൂടി ... സംഭവം കാണാന്‍ ഞങ്ങളും  ഒന്നും അറിയാത്തവരെപ്പോലെ വല്യുംമാടെ കൂടെ   കൂടി..  സൈനബ താത്ത  പറഞ്ഞു "രണ്ടാളുണ്ട് മക്കളെ   സൂക്ഷിക്കണം", വേറെ ആരോ പറഞ്ഞു "ഒന്ന് ആണും മറ്റേതു പെണ്ണുമാ ചാടിച്ചു കൊണ്ട് വന്നതായിരിക്കും ..."   ചിലര്‍  കള്ളന്റെ കയ്യില്‍ ആയുധമുള്ളതും കണ്ടു .. പിന്നീടങ്ങോട്ട് തിരച്ചില്‍ ആയിരുന്നു, പാതിരാ വരെ ... പിറ്റേ ദിവസം നാട്ടില്‍ മൊത്തം കള്ളനെ നേരിട്ട് കണ്ടവരുടെ വിവരണവും വീര വാദവുമായിരുന്നു ,,,  അത് ആഴ്ചകളോളം നീണ്ടു ....  പിറ്റേന്ന് വല്യുമ്മ ഞങ്ങളോട് പറഞ്ഞു, "മക്കള്‍ പള്ളീ  പോണ്ട ,  നാട്ടില്‍ മൊത്തം കള്ളന്മാരാ ....." ഞങ്ങള്‍ രണ്ടു കള്ളന്‍ മാരും മുഖത്തോട് മുഖം നോക്കി ........... ഞങ്ങളൊന്നും അറിഞ്ഞില്ലേ.......,