മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Thursday, September 3, 2015

വിദ്യാഭ്യാസം എന്ന ലാഭക്കച്ചവടം ..


ഒരു പത്രത്തിന്റെ ക്ലാസിഫൈഡ്‌ പേജിൽ അദ്യാപകരെ ആവശ്യമുണ്ട് എന്ന ഒരു പരസ്യം ആണ് ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അവിടെ +2  പഠിപ്പിക്കാൻ MSc യോഗ്യത ഉള്ള കെമിസ്ട്രി അദ്യാപകനെയും ക്ലീനിംഗ് തൊഴിലാളിയും ആവശ്യമുണ്ട്. പോസ്റ്റ്‌ ഗ്രജുഷൻ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടുന്ന കെമിസ്ട്രി അദ്യാപകനു കാണിച്ചിരിക്കുന്ന ശമ്പളം 7000 രൂപ, ക്ലീനിംഗ് തൊഴിലാളിയുടെ ശമ്പളം 8000 രൂപ .. ഇവിടെ ക്ലീനിംഗ് തൊഴിലാളിക്ക് ശമ്പളം കൂടിയതല്ല ഞാൻ ഇതെഴുതാൻ കാരണം അവർ അവരുടെ ജോലിയുടെ സ്വഭാവവും ബുദ്ധിമുട്ടും വെച്ച അതിലും കൂടുതൽ അർഹിക്കുന്നു .. എന്നാൽ MSc യോഗ്യത ഉള്ള അദ്യാപകന്റെ  ഒരു മാസത്തെ ശമ്പളം ആണ് എന്നെ ഞെട്ടിച്ചത്.. അതും വെണ്ടയ്ക്ക വലുപ്പത്തിൽ പത്രത്തില കൊടുത്തിരിക്കുന്നു .. 500 ൽ  പരം കുട്ടികൾ പഠിക്കുന്ന സാമാന്യം വലിയ ഒരു സ്കൂളിന്റെ അവസ്ഥയാണ് ഇത് ..! എന്താണിത് സൂചിപ്പിക്കുന്നത്? ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.. ഒരു സ്കൂൾ മാനേജരുടെ മറുപടി ഇങ്ങനെ "സ്കൂളിനു അദ്യാപകരെ കിട്ടാൻ ഒരു പ്രയാസവുമില്ല എന്നാൽ ക്ലീനിംഗ് തൊഴിലാളികളെ കിട്ടാനാണ്‌ പ്രയാസം അതുകൊണ്ട് അവര്ക്ക് എത്ര സാലറി കൊടുക്കാനും ഞങ്ങൾ തയാറാ" ന്യൂ ജെനെറെഷൻ ഭാഷയിൽ  പറഞ്ഞാൽ   'പകച്ചു പോയി എന്നിലെ സാമൂഹ്യ പ്രവർത്തകൻ '!!
പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ പഠിപ്പിക്കുക എന്നതിലുപരി ഭാവി തലമുറക്ക് വഴികാട്ടിയാവുക എന്ന മഹത്തായ കര്മ്മം ചെയ്യുന്ന അദ്യാപകർക്ക് അവർ അർഹിക്കുന്ന അല്ലെങ്കിൽ അവര്ക്ക് ജീവിക്കാനുള്ള വരുമാനം പോലും ഈ തൊഴിൽ  നല്കുന്നില്ല എന്നത് പരിതാപകരം തന്നെ .
ഇന്നത്തെ അദ്യാപക ജോലി വളരെ ശ്രമകരം തന്നെയാണ് ഇന്ന് കുട്ടികള്ക്ക് അറിവ് നേടാൻ നിരവധി വഴികളുണ്ട്  ചുരുക്കിപ്പറഞ്ഞാൽ അദ്യാപകരെക്കാൾ  വിവരമുള്ള കുട്ടികൾ..! ഇത്തരം ജെനെരെഷനെ പഠിപ്പിക്കണമെങ്കിൽ അല്ലെങ്കിൽ അതിനു വേണ്ടി തയ്യാറെടുക്കണമെങ്കിൽ  ഒരു ദിവസത്തിലെ 24 മണിക്കൂറും തികയാതെ വരുന്നു.
1.A യിലും 2.ബി യിലും ഒക്കെ വടിപോലും എടുക്കാതെ കയറിച്ചെന്നു മുക്കാൽ മണിക്കൂർ നേരം കുട്ടികളുടെ മുൻപിൽ നിന്ന് ക്ലാസ് മാനേജു ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല ..അതിനിടക്ക് CBSE ആണെങ്കിൽ ഫൊർമെറ്റീവ് അസ്സെസ്മെന്റ് , സമ്മെട്ടിവ് അസ്സെസ്മെന്റ്, ടീചെര്സ്‌ ഡയറി , അനെക്ടോടൽ റെക്കോർഡ് , ഫോർട്ട്‌ പോളിയോ, ലോഗ് ബുക്ക്,  attandance തുടങ്ങിയ റെക്കോര്ഡ് വർക്കുകൾ വേറെയും .. അതിനിടക്ക് ടീച്ചിംഗ് വിദ്യാർഥി കേന്ദ്രീക്ര്തം ആക്കണം, ആക്ടിവിടി ബേസ്ഡ് ആക്കണം, അച്ചടക്കം വേണം, individual attention വേണം, പിന്നാക്കക്കാരെ കണ്ടെത്തണം, അവരെ മുന്നോട്ടു കൊണ്ട് വരണം, നന്നായി പഠിക്കുന്നവരെ പരമാവധി ഉയർത്തണം, കുട്ടികളുടെ മനശാസ്ത്ര പ്രശ്നങ്ങള കണ്ടെത്തണം, പരിഹാരം കാണണം തുടങ്ങിയ പ്രവർത്തനങ്ങൾ അതിനു പുറമേ.. എന്നിട്ട് ഇതിനൊക്കെ ശമ്പളം നേരത്തെ പറഞ്ഞ സംഖ്യ ..!
ആരാണ് ഈ പ്രോഫശേനെ ഇങ്ങനെ നശിപ്പിക്കുന്നത്? ഒരു അദ്യാപകന്റെ യൂഗ്യത ബി-എഡും 25 ലക്ഷം രൂപയും എന്നാക്കിയത് ആരാണ്?
സമൂഹത്തോട് ഒരു  പ്രതിബദ്ധത യും ഇല്ലാതെ  വിദ്യാഭ്യാസത്തെ ഒരു കച്ചവട വസ്തു മാത്രംമായി കാണുന്ന സ്കൂൾ മാനേജുമെന്റുകൾക്ക് ഇതിൽ ഒരു വലിയ പങ്കുണ്ട്..CBSE , Unaided , പ്രൈവറ്റ്  സ്കൂളുകളിലെ നിലവിലുള്ള തുച്ഛമായ  ശമ്പളം വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു എന്ന് മനസ്സിലാകി ഗവര്മെന്റ്റ് ആദ്യപകർക്ക് മാന്യമായ ശമ്പളം നിശ്ചയിക്കുകയും അത് ബാങ്ക് വഴി തന്നെ നല്കണമെന്ന് നിഷ്കര്ഷിക്കുക യുണ്ടായി  എന്നാൽ സ്കൂളുകൾ  സര്ക്കാര് പറഞ്ഞ ശമ്പളം ബാങ്ക് വഴി തന്നെ നല്കുകയും ശമ്പളം നല്കി പിറ്റേ ദിവസം തന്നെ അട്യാപകരിൽ നിന്നും ചെക്ക് എഴുതിവാങ്ങി അത് പിന്വലിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.. ഇതിൽ സ്കൂൾ മാനേജ്മെന്റിന്റെ കൂടെ ബാങ്ക് മാനേജർമാർക്ക് കൂടെ പങ്കുണ്ട് എന്നത് പരിതാപകരം തന്നെ...
അഞ്ചക്ക ശമ്പളം നല്കുന്ന മിക്ക സ്കൂളുകളും അദ്യാപകർക്ക് 2 മാസത്തെ വെക്കേഷന് ശമ്പളം നല്കുന്നില്ല.. വെക്കേഷൻ കാലത്ത് കൂലിപ്പണിക്ക് പോകുന്ന പല അദ്യാപകരെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...എന്നാൽ ഈ വെക്കേഷൻ ശമ്പളം പോലും നല്കുന്നതായി സ്കൂൾ രേഖകളിൽ കാണുന്നു...പി.എഫ്ൻറെ കാര്യവും ഇങ്ങനതന്നെ അദ്യാപകൻ അടക്കേണ്ട സംഖ്യ യും മാനെജ്മെന്റ് അടക്കേണ്ട സംഖ്യയും അദ്യാപകരുദെ കയ്യില്നിന്നു തന്നെ വാങ്ങുന്ന നിരവധി സ്കൂളുകൾ കേരളത്തിലുണ്ട്..
വെറുതെ വീട്ടിൽ ഇരിക്കെണ്ടല്ലോ എന്ന് കരുതി എന്തെങ്കിലും കിട്ടിയാൽ മതി എന്ന് പറഞ്ഞു സ്കൂളിൽ ജോലിക്ക് പോകുന്ന അഭ്യസ്ഥ വിദ്യരായ വീട്ടിലിരിക്കാൻ മടിയുള്ള ടീച്ചർ മാറും ഇതിനു വളം വെച്ച് കൊടുക്കുന്നു ..ഇനി ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ചാൽ ഈ സ്കൂളുകളിൽ നിന്ന് പുരതാക്കുന്നതിനും യാതൊരു നിയമ പ്രശ്നവുമില്ല..
അട്യാപനതിന്റെ മഹത്വം നശിപ്പിച് വിദ്യാഭ്യാസത്തെ വെറും ഒരു കച്ചവട വസ്തു എന്ന രീതിയിൽ മാത്രം കാണുന്ന സമീപനത്തെ ചെറുക്കൻ നട്ടെല്ലുള്ള സന്ഖടനകളും സര്ക്കാരും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമ്മപെടുത്തലിനായി ഈ കുറിപ്പ് എന്റെ അദ്യാപക സുഹ്ര്തുക്കൾക്കായി സമര്പ്പിക്കുന്നു....

കെ. പി. കമറുദ്ധീൻ