മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Tuesday, November 30, 2010

മായാവിപ്പുട്ട്‌.......

വീട്ടിലെ ഭക്ഷണത്തിന്റെ രുചിയും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടും  ശരിക്കും മനസ്സിലാക്കണമെങ്കില്‍  വീട് വിട്ടു താമസിക്കണം...  കാലടി യുനിവേര്‍സിറ്റിയില്‍ MSW വിനു പഠിച്ചിരുന്ന (സോറി ..ചെയ്തിരുന്ന) കാലം... ഞങ്ങള്‍ ആറു പേരായിരുന്നു കണ്ണസ്വാമിയുടെ   യുടെ വാടക വീട്ടില്‍ താമസിച്ചിരുന്നത് . ലിന്‍സ് മാഷ്‌, ജിജോ , അരുണ്‍, വിപിന്‍, സുഹൈല്‍  പിന്നെ ഞാനും പള്ളിപ്പെരുന്നാളിനും  അമ്പലത്തിലെ ഉത്സവത്തിനും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും ....റൂമിലുള്ളവര്‍  റംസാന്‍ മാസം എന്റെ കൂടെ നോമ്പ് എടുക്കും  .. കാലടി ശ്രിങ്കേരി  മട ത്തിലെ ഭക്ഷണ സമയത്തിന്റെ പ്രത്യേക  ടൈം ടേബിള്‍  തന്നെ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു .....കാരണം പഠനം  സമയത്തെ പ്രധാന അസെഇന്‍മെന്റ്  കുക്കിംഗ്  ആയിരുന്നു..വീട്ടില്‍ ഭക്ഷണം കഴിക്കാനല്ലാതെ മറ്റൊന്നിനും അടുക്കളയില്‍ കയറാത്ത ഞങ്ങള്‍ക്ക് സ്വയം ഭക്ഷണം ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ അതൊരു സംഭവം തന്നെയാണ് ... എന്നാലും ഭക്ഷണത്തില്‍ എന്നും വ്യത്യസ്തത കൊണ്ട് വരാന്‍ ഞങ്ങള്‍ കനിഞ്ഞു ശ്രമിക്കും അങ്ങിനെ  ഉള്ളി-തക്കാളി, തക്കാളി-ഉള്ളി, കിഴങ്ങ് തക്കാളി സവോള  എന്നിവ തിരിച്ചും മറിച്ചും കരിയുണ്ടാക്കും ... ഓരോ ദിവസവും ഓരോ  ടെയിസ്റ്റ്... ഒരിക്കല്‍  ഉണ്ടാക്കിയ  ഭക്ഷണത്തിന്റെ ടെയിസ്റ്റ് പിന്നീടൊരിക്കലും തിരിച്ചു വരാറില്ല എന്നതാണ് സത്യം  ..... അന്ന് പാലക്കാട്ട് കാരന്‍ വിപിന്‍ ദാസിന്റെ  ഊഴമാണ്(വിപിന്‍ ദാസിനെ ഞങ്ങള്‍ അളിയന്‍ എന്നാണ് വിളിക്കാറ്, അളിയന്‍ ഇപ്പോള്‍ പോലീസിലാണ് ഇത് വായിച്ചു ഉരുട്ടിയില്ലെങ്ങില്‍ മതിയായിരുന്നു..) ...അന്ന്  അവന്‍ പുട്ടുണ്ടാക്കാന്‍ സമ്മതിച്ചു...അവന്റെ കടിഞ്ഞൂല്‍ പുട്ടാണ് ... കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നൊരു ശബ്ദം കെട്ടു ... ഓടിച്ചെന്നു നോല്‍ക്കിയപ്പോളുണ്ട്  അടുക്കളയും വിപിന്‍ ദാസും  പുട്ടില്‍ കുളിച്ചു നില്‍ക്കുന്നു..പേടിയും ചമ്മലും നിറഞ്ഞ അളിയന്റെ മുഖത്ത് നിന്നും ഞങ്ങള്‍ കഥ മുഴുവന്‍ വായിച്ചെടുത്തു ... കുക്കെറിനു  മുകളില്‍ വെച്ച് പുട്ടുണ്ടാക്കുന്ന പുട്ട് കുറ്റി യാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് ... അളിയന്‍ പുട്ടുപൊടി കുറ്റിയില്‍ നന്നായി അമര്‍ത്തി നിറച്ചു..ആവി നിറഞ്ഞപ്പോള്‍ പുട്ട് റോകെറ്റു പോലെ ഉയര്‍ന്നു പൊങ്ങി താഴെ വീണതാണ് ..   അങ്ങനെ അളിയന്റെ മായവിപ്പുട്ടു ക്ലാസ്സിലാകെ പാട്ടായി.. അടുത്ത ദിവസം ക്ലാസ്സില്‍ പോകുംപോഴുണ്ട് പെണ്‍കുട്ടികള്‍ അളിയനെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നു.. അളിയന്‍ ഞങ്ങളെ നോക്കി.. "കണ്ടോടാ..." എന്ന ഭാവത്തില്‍... പിന്നീടാണ്‌ അളിയന് കാര്യം മനസ്സിലായത് .. മായവിപ്പുട്ടു ക്ലാസ്സില്‍ മാത്രമല്ല ഗേള്‍സ്‌ ഹോസ്റ്റല്‍ലും    കാംപസ്സിലും പാട്ട്ടായെന്ന് ..... ഇപ്പോള്‍  പരിചയമില്ലാത്തവര്‍ അളിയനെ നോക്കിചിരിച്ചാല്‍ അളിയന് സംശയമാണ്...സംഗതി അറിഞ്ഞോ??....

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. എടാ ഞങ്ങളെ ഒക്കെ നാണം കെടുതിയെ അടങ്ങൂ അല്ലെ.....?. അളിയന്‍ ഇപ്പൊ കണ്ടാല്‍ നിന്‍റെ പുട്ട് കച്ചവടം അവന്‍ നിര്‍ത്തി തരും. ദയവു ചെയ്തു സൂപ്പ് മാവിന്‍റെ കഥയൊന്നും ഇവിടെ വിളംബല്ലേ....!

    ReplyDelete
  3. Well, Zuhail... I agree with you....
    Kamaru has decided to unveil all the hidden stories we treasure....

    Kamaru, keep writing.... I'm sure you r really a gem..
    way to go....

    ReplyDelete
  4. ഹായ് കമറു........നന്നായിട്ടുണ്ട് ...ഇങ്ങനെ ഓരോ രഹസ്യങ്ങളും പുറത്തിറക്ക്...ഞങ്ങള്‍ കൂടി അറിയട്ടെ എന്തൊക്കെയാ നടന്നതെന്ന്...ഒരു 'കമറു ലീക്ക്സ്' എഡിഷന്‍ തുടങ്ങാം ബൂലോഗത്ത് നന്നായി ഓടും...

    ReplyDelete
  5. പിന്നെ മായാവിപ്പുട്ടു ഞാന്‍ മുന്‍പ് സുഹൈലിന്റെ ബ്ലോഗിലെ ലിങ്കില്‍ നിന്നെടുത്തു വായിച്ചിരുന്നു. കമന്റിടാന മെന്നും കരുതിയതാ. ഇന്നാണ് വീണ്ടും ഓര്‍ത്തത്‌ msg കണ്ടപ്പോള്‍. ഏതായാലും നന്നായി കേട്ടോ. Kamarudheen ഇനിയും എഴുതുക. vkn എഴുതിയപോലെ എഴുതാന്‍ കഴിയും എന്ന് ഇത് തെളിയിക്കുന്നു.

    ReplyDelete
  6. എന്താ പറയുക kamaru ഇത്ര നല്ല എഴുതുകരനെന്നു അറിയാന്‍ ഒരു വൈകി പ്പോയോ. ഞാന്‍ ഈ ബ്ലോഗ്‌ ഇപ്പോഴാണ്‌ കാണുന്നത് . you are awesome. great works dear. my all good wishes. keep on rocking

    ReplyDelete