മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Wednesday, January 12, 2011

പുള്ളിക്കുടയും കടലാസു തോണിയും നഷ്ടപ്പെട്ടവര്‍ ..... ..

ജീവിതത്തെ കുറിച്ച് എനിക്ക് പുതിയ ഉള്‍കാഴ്ച ലഭിച്ചത് ഒരു ഡല്‍ഹി യാത്രയില്‍ നിന്നാണ്....  വ്യക്തമായ പ്ലാനിംഗ് ഓടെ നിമ്മിച്ച സിറ്റി റോഡുകളോ, കെട്ടിടങ്ങളോ, ചരിത്ര സ്മാരകങ്ങലോ  അല്ല മറിച്ച് അവിടുത്തെ റെയില്‍വേ പ്ലട്ഫോമുകളും  അതിലെ തെരുവ് ബാല്യങ്ങലുമായിരുന്നു.. അനാഥത്വം  ദാരിദ്ര്യം, പീഡനങ്ങള്‍ സിനമാ മോഹം തുടങ്ങിയ കാരണങ്ങളാല്‍ വീട് വിടേണ്ടി വന്ന കുരുന്നുകള്‍  ....... ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഓരോട്രെയിനും വന്നടുക്കുമ്പോള്‍  നിരവധി കുട്ടികള്‍ ട്രെയിനില്‍ ഓടിക്കയരുന്നത് കാണാം... അവര്‍ മത്സരിക്കുന്നത് മുഴുവന്‍ വിഷയത്തിലും എ+ നേടാനോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഡ്മിഷന്‍ കിട്ടാനോ അല്ല.. ഒരുനേരത്തെ ഭക്ഷണം, വായിച്ചു തീര്‍ന്ന ഒരു മാഗസിന്‍,  അല്ലെങ്കില്‍ വെള്ളം കുടിച്ചു വലിച്ചെറിയുന്ന പ്ലാസ്റിക് ബോട്ടില്‍ ഇതിനാനവര്‍  മത്സരിക്കുന്നത്.. ഈ കുട്ടികളെ കണ്ടപ്പോള്‍ അവരെ ക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഒരു കൌതുകം...ഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍  16  പ്ലാറ്റ്ഫോമുകലുണ്ട്, ഓരോ പ്ലാറ്റ് ഫോമും   കുട്ടികളുടെ  ഓരോ ഗാങ്ങിനു  കീഴിലാണ് സ്വന്തം പ്ലട്ഫോമില്‍ നിന്ന് മാത്രമേ അവരുടെ നിയമപ്രകാരം ഡ്യൂട്ടി ചെയ്യാന്‍ പറ്റൂ...ഓരോ പ്ലാറ്റ് ഫോമിലും വരുന്ന ട്രെയിനുകളുടെ നിലവാരമാനുസരിചിരിക്കും ഗ്രൂപിന്റെ ശക്തി...രാജധാനി പോലുള്ള  ആഡംബര ട്രെയിനുകള്‍ വരുന്ന പ്ലാറ്റ് ഫോം ആണ് ഏറ്റവും ശക്തരായ ഗ്രൂപ്പിന്റെ കയ്യിലുള്ളത്..പ്ലട്ഫോം മാറി ഭക്ഷണം തേടിയാല്‍ അവര്‍ക്കിടയില്‍  വലിയ ഒരു ആഭ്യന്തര കലഹം തന്നെ പൊട്ടിപ്പുറപ്പെടും ...ഓരോ ഗ്രൂപിനും പ്രത്യേകം നേതാക്കന്മാരും അവര്‍ക്ക് ഒരു നേതാവുമുന്ദ് , അദ്ദേഹത്തിന്റെ പണിയാണ് ഗൃപുകല്‍ക്കിടയിലെ കേസുകള്‍ സെറ്റില്‍ ചെയ്യുക അതിര്‍ത്തി നിര്‍ണ്ണയിക്കുക, തര്‍ക്കം പരിഹരിക്കുക, പുതിയ ആളുകള്‍ക്ക് അംഗത്വം നല്‍കുക തുടങ്ങിയവ (ഭിക്ഷാടനത്തില്‍ കഴിവ് തെളിയിച്ചു പയറ്റി തെളിഞ്ഞവര്‍ക്ക്   മാത്രമേ അവിടെ മെമ്പര്ഷിപ്പ് കിട്ടൂ )..
ഇവരുടെ പ്രധാന ശത്രുക്കള്‍ റെയില്‍വേ പോലീസാണ്.. ട്രെയിനില്‍ കയറുന്നതോ രാത്രി പ്ലാറ്റ് ഫോമില്‍ കിടന്നുരങ്ങുന്നതോ കണ്ടാല്‍ അവരെ പോലീസ് ഓടിക്കും എന്നാല്‍ പോലീസ് ഓടിക്കുമ്പോള്‍ അവര്‍ ഓടി ഒരു മതില്‍ ചാടി രക്ഷപ്പെടും പിന്നീട് റെയില്‍വേ പോലീസ് പിന്‍ തുടരില്ല കാരണം അവരുടെ പരിധി തീരുന്നത് അവിടെ വെച്ചാണ് പിന്നീടുള്ള കാര്യങ്ങള്‍ ഡല്‍ഹി പോലീസിന്റെ  കയ്യിലാണ്, ഇത് മനസ്സിലാക്കിയപ്പോഴാണ് പോലീസിനു പ്രത്യേക അതിര്‍ത്തി നിര്ന്നയിച്ചതിന്റെ ഗുട്ടെന്സു മനസ്സിലായത്‌ .......ഈ കുട്ടികള്‍ കിടന്നുറങ്ങുന്നത് ന്യൂസ്‌ പാപ്പെരും  മാഗസിനുകളും വില്‍ക്കുന്ന കടകള്‍ക്ക് മുകളിലാണ്, പഴയ മാഗസിനുകളും ന്യൂസ്‌ പാപെരും കൊടുത്താല്‍ കടക്കാര്‍ പോലീസ് കാണാതെ പെട്ടി കടകളുടെ മുകളില്‍ താമസം ശരിപ്പെടുത്തിക്കൊടുക്കും...ആവശ്യത്തിനും അനാവശ്യത്തിനും ധൂര്തടിച്ചും  ജീവിക്കുന്ന നമ്മള്‍ നമ്മുടെ കുട്ടികളെ കെട്ടിപ്പിടിച്ചു സുഖമായി കിടന്നുറങ്ങുമ്പോള്‍  ഒരു നിമിഷം ആ കുട്ടികളെ കുരിചോര്‍ക്കുക....അവര്‍  ഇപ്പോഴും ഓടുകയാണ്.............

13 comments:

  1. touching post. it reminded me of Danny boyle's slum dog millionaire. blogs like these should reach more readers. yes, write more like this.

    ReplyDelete
  2. wonderful post...it really invites in the realities of life as in your caption mentioned..Masha Allah...!

    Keep writing..'m really stated to fall in love with your flair of writing

    ReplyDelete
  3. njaanu odukayaayirunnu, pinnot, oru delhi yaathrayileykk..
    aa kaazhchakalilonnum mizhiyudakkiyillallo enna sankatathileykk.. well done kamaru....

    ReplyDelete
  4. കമറുദ്ദീന്‍,
    തിളങ്ങുന്ന ഇന്ത്യയെ മാത്രമേ,നമ്മുടെ നേതാക്കള്‍ക്ക് അറിയുകയുള്ളൂ!
    'रूखी सूखी जो मिले पेट भरने के लिए और
    काफी है दो गज ज़मीन जीने मरने केलिए' എന്ന മുദ്രാവാക്യം ആപ്തവാക്യമാക്കിയ ഇവരെ ആരറിയാന്‍? എഴുത്തും അതിലുപരി ആശയവും, നന്നായിരിക്കുന്നു. അശരണരോടുള്ള ആര്ദ്രതയെങ്കിലും, നമ്മുടെ മനസ്സില്‍ നിലനില്‍ക്കട്ടെ. ആശംസകള്‍!

    ReplyDelete
  5. സോറീ..ആശംസകള്‍(സ്പെല്ലിങ്ങ് മിസ്ടേക്ക്)

    ReplyDelete
  6. ഒരു നേരത്തെ ഹോടല്‍ താമസത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ തൊട്ടിപ്പുറത്തു കാണുന്ന കാഴ്ചകള്‍ ആണ് ഈ പോസ്റ്റില്‍!
    'കന്നുകാലി ക്ലാസില്‍'യാത്ര ചെയ്യാന്‍ മടിക്കുന്ന നമ്മുടെ പുന്ഗവന്മാര്‍ ഈ കന്നുകാലികളെ ശ്രദ്ധിക്കുമോ?
    സമീപകാല വാര്‍ത്തകളിലെ കോടിക്കോഴയിലെ ഒരു ശതമാനം എങ്കിലും ഇവര്‍ക്കുവേണ്ടി മാറ്റിവച്ചിരുന്നുവെങ്കില്‍ !!!
    പക്ഷെ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു ...ഗരീബി ഹഠാവോ

    ReplyDelete
  7. നഗരം മഹാസാഗരം .നമ്മള്‍ തിളങ്ങുന്നത് അവരുടെ കണ്ണീരിന്റെയും വിയപ്പിന്റെയും ബലത്തിലാണ്.വളരെ നല്ല നിരീക്ഷണം,ശക്തമായ ഭാഷ. ഇത്തരംജീവിതങ്ങള്‍ കാണാന്‍ ഡല്‍ഹി വരെ പോകേണ്ടല്ലോ ഇപ്പോള്‍

    ReplyDelete
  8. എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു കമെന്റുകള്‍ തന്നതിന് നന്ദി ...... ഇപ്പോള്‍ ഡല്‍ഹിയില്‍ ഇത്തരം കുട്ടികള്‍ക്ക് ഭക്ഷണം താമസം വിദ്യാഭ്യാസം തുടങ്ങിയവ നല്‍കുന്നതിനു വേണ്ടി 'സലാം ബാലക്' പോലുള്ള സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സേവനം പ്രശംസനീയമാണ് നിരവധി കുട്ടികളെ ഉയര്‍ന്ന നിലയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്...

    ReplyDelete
  9. There are instances when humble beginnings have caused sea changes.These are touching eye-openers.Though most eyes are permenantly 'closed', there are still some that could be sent light in.There lies the streak of hope.Keep going. Wish you all success.

    ReplyDelete
  10. നല്ല പോസ്റ്റ്, ആശംസകൾ

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കമറു.. എഴുതിയ എല്ലാ പോസ്റ്റുകളും വായിച്ചു. കൊടുത്തിരിക്കുന്ന തലക്കെട്ടുകള്‍ അതീവ ശ്രദ്ധേയം. ജീവിതാംശങ്ങള്‍ അതിന്‍റെ നര്‍മ്മവും പ്രാധാന്യവും അല്‍പ്പം പോലും നഷ്ട്ടപ്പെടാതെ ഇതിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞത് നിന്നിലുള്ള കഴിവ് എടുത്തു കാണിക്കുന്നു. എല്ലാ നന്മകളും നേരുന്നു.അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.. :)

    ReplyDelete