മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Sunday, February 20, 2011

കൌണ്സിലിംഗ് എന്ന പേടി സ്വപ്നം


സിജി യുടെ റിവൈവ്‌  പദ്ധതി യുടെ ഭാഗമായാണ് ഞാന്‍ മുക്കം ഓര്ഫനെജില്‍ എത്തുന്നത്. ആദ്യ മാസം അവിടുത്തെ ആയിരത്തി ഇരുനൂറോളം വരുന്ന  കുട്ടികളെ കുറിച്ച് പഠിച്ചു പഠന  റിപ്പോര്‍ട്ട്‌ ഓര്‍ഫനേജ് കമ്മിറ്റിക്ക് നല്‍കി, മിക്ക കുട്ടികളും  കുടുംബത്തില്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉള്ളവരായിരുന്നു.. പിതാവ് മരിച്ചവര്‍, മാതാവ്‌ മരിച്ചവര്‍, മാതാ പിതാക്കള്‍  പരസ്പരം തെറ്റിപ്പിരിഞ്ഞവര്‍, രണ്ടു പേരും ഉണ്ടായിട്ടും നോക്കാന്‍ കഴിവില്ലാത്തവര്‍, അച്ച്ഹനും അമ്മയും ആരെന്നരിയത്തവര്‍ .. അങ്ങിനെ അങ്ങിനെ ....മിക്ക കുട്ടികള്‍ക്കും കൌണ്സിലിംഗ്അത്യാവശ്യമായിരുന്നു ..എന്നാല്‍  എല്ലാ കുട്ടികളും പകല്‍ സമയം സ്കൂളില്‍ ആയിരിക്കും, അങ്ങിനെ ഓരോരുത്തരെ ക്ലാസ്സ്‌ റൂമില്‍ നിന്നും വിളിച്ചു കൌണ്സിലിംഗ് നല്കാന്‍ തീരുമാനിച്ചു. ആദ്യ ഊഴം  സലീന (യഥാര്‍ത്ഥ പേരല്ല ) യുടെതയിരുന്നു, സലീന ഓര്ഫനെജിലെ മറ്റു കുട്ടികളുമായി സംസാരിക്കാനോ കളിക്കാനോ പോകാറില്ല, മിക്ക സമയത്തും ഒറ്റയ്ക്ക് അവളുടെതായ ലോകതയിരിക്കും, പഠനത്തിലും  താല്പര്യമില്ല.....
സലീനയുടെ കെയര്‍ ടെഇകര്‍ സ്കൂളില്‍ എത്തി "സലീന ഉടന്‍ ഓഫീസില്‍ വരണം" എന്ന് പറഞ്ഞു, അത് കേട്ടയുടനെ അവള്‍ ബോധം കെട്ടു നിലത്തു വീണു, ആര്‍ക്കും ഒന്നും മനസ്സിലായില്ല, വെള്ളം തെളിച്ചപ്പോള്‍ കണ്ണ് തുറന്നു, പിന്നീടങ്ങോട്ട് കരച്ചിലായിരുന്നു, പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ല...ടീച്ചര്‍മാര്‍  അവളെ താങ്ങി എടുത്തു ഓഫീസില്‍ എത്തിച്ചു  .
കരച്ചില്‍ മാറിയപ്പോഴാണ്  യഥാര്‍ത്ഥ കാരണം പിടി കിട്ടിയത്, സാധാരണ ഓര്ഫനെജിലെ  കുട്ടികളെ സ്കൂള്‍ സമയത്ത് വിളിപ്പിക്കുന്നത് വീട്ടില്‍ ആരെങ്കില് മരനപ്പെടുംപോഴായിരുന്നു    , കുട്ടികളെ  ക്ലാസ്സില്‍ നിന്നും വിളിച്ചു പതുക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും, പിന്നീട് വീട്ടില്‍ കൊണ്ട് പോകും, അതാണ്‌ പതിവ് ,  സലീനക്ക് ആകെ ഉണ്ടായിരുന്നത് അവളുടെ ഉമ്മ മാത്രമായിരുന്നു,ഉപ്പ മരിച്ച ശേഷം  അവര്‍ തൊട്ടടുത്ത ഒരു വീട്ടില്‍ ജോലി ചെയ്താണ് അവളെ നോക്കിയിരുന്നത്.    സലീന കരുതിയത് അവളുടെ ഉമ്മ മരിച്ചതാനെന്നായിരുന്നു, അങ്ങിനെ ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ക്കൊടുത്തു, അവസാനം ഉമ്മാക്ക് ഫോണ്‍ ചെയ്ത് സംസാരിച്ചപ്പോഴാണ് അവള്‍ക്കു സമാധാനമായത്.... ഇപ്പോള്‍ സലീന പഴയത് പോലെ അല്ല, സാദാ സമയവും സന്തോഷവതിയാണ്.....കളിയും ചിരിയും പഠനവുമായി കാമ്പസില്‍ ഓടി നടക്കുന്നു ........

Friday, February 4, 2011

How can I Divorce my parents....?

ഒരിക്കല്‍ ധനികനായ ഒരാള്‍ തന്റെ മകന് പാവപ്പെട്ടവരുടെ ജീവിതവും അവരുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കിക്കൊടുക്കാന്‍ തീരുമാനിച്ചു..കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടി  മകന്റെ കൂടെ ഒരു ഗ്രാമത്തില്‍ രണ്ടു ദിവസം താമസിച്ചു.
മടക്ക യാത്രയില്‍ അച്ചന്‍ മകനോട്‌ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നു നമ്മുടെ  യാത്ര? നീ എന്തൊക്കെ മനസ്സിലാക്കി?..."
"നന്നായിരുന്നു അച്ഛാ ...  എനിക്ക് ഒരു പാട് കാര്യങ്ങള്‍ മനസ്സിലായി"..
"ആട്ടെ എന്തൊക്കെയാണ് നീ മനസ്സിലാക്കിയത്‌?"
മകന്‍ പറഞ്ഞു
"അച്ഛാ നമ്മുടെ വീട്ടില്‍ ഒരു നായ മാത്രമേ ഒള്ളൂ, അവര്‍ക്ക് നിരവധിയുണ്ട്."
"നമ്മുടെ പൂന്തോട്ടത്തിനു നടുക്ക് ഒരു ചെറിയ കുളം മാത്രമാണുള്ളത് അവര്‍ക്കാകട്ടെ ഒരു അരുവി തന്നെ യുണ്ട്.."
"നമ്മുടെ പൂന്തോട്ടത്തില്‍ വിലപിടിപ്പുള്ള ഒരു റാന്തല്‍ വിളക്ക് മാത്രംമാനുള്ളത് .. അവര്‍ക്ക് മുകളില്‍ എണ്ണിയാല്‍ തീരാത്ത ത്ര നക്ഷത്രങ്ങളുണ്ട്.."
"നമ്മുടെ മുറ്റം നമ്മുടെ ചുറ്റുമതില്‍ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു , അവര്‍ക്ക് ചക്രവാളത്തോളം വിശാലമായ കളിസ്ഥലമുണ്ട്.."
"നമ്മുടെ വീട്ടില്‍ ഒരു സെര്‍വന്റ്റ് മാത്രമാണുള്ളത് എന്നാല്‍ അവര്‍ പരസ്പരം സഹായിക്കുന്നു .."
"നമ്മള്‍ ഭക്ഷണം വില കൊടുത്തു വാങ്ങുന്നു, എന്നാല്‍ അവര്‍ക്കുള്ളത് അവര്‍ കൃഷി ചെയ്തുണ്ടാക്കുന്നു .."
ഇത്രയും കേട്ടപ്പോള്‍ അച്ഛന് പിന്നീടൊന്നും ചോടിക്കാനുണ്ടായിരുന്നില്ല..
"എന്നാലും അച്ഛാ ഇപ്പോഴനെനിക്കാ കാര്യം മനസ്സിലായത്‌ എന്ത് മാത്രം പാവങ്ങളാണ് നാമെന്നു ..".

ഈ കഥ ഓര്‍മ്മ വന്നത് ഒരു കൌണ്‍സിലിംഗ് കേസ് കേട്ടപ്പോഴാണ് ..
അച്ഛനും അമ്മയും മകന്റെ അനുസരനക്കേടിനു ചികിത്സ തേടിയാനെതിയത്  .. അച്ഛന്‍ വിദേശത്ത്  എന്‍ജിനീയര്‍ ആയി ജോലിചെയ്യുന്നു അമ്മ ബാങ്ക് ഉദ്യോഗസ്ഥയും..രണ്ടു പേര്‍ക്കും ഒരു പരാതി  മാത്രമാണുള്ളത്  "മകന് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ വീട്ടിലോരുക്കിയിട്ടുണ്ട് ഒരു ബുദ്ധിമുട്ടും അറിയേണ്ട പഠിച്ചാല്‍  മാത്രം മതി  എന്നിട്ടും അവനു ഞങ്ങളോട് എന്തോ  പ്രതികാരം  പോലെ  ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല പഠിക്കില്ല "
മകനുമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്‌ .. അമ്മക്ക് മകനുമായി സംസാരിക്കാനോ ചെലവഴിക്കാണോ സമയമില്ല... ഒഴിവു ദിവസം പോലും വീട്ടിലുണ്ടാകില്ല.. സ്കൂളിലെ പാരന്റ്സ്  മീറ്റിങ്ങിനു പോലും പോകാന്‍ സമയമില്ല .... ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വരുന്ന അച്ഛന്റെ കാര്യവും അത് തന്നെ ഒന്നിനും സമയമില്ല...

ഇത് തന്നെ യാണ് മിക്ക വീടുകളിലെയും കാര്യം ... മക്കളുമായി കളിക്കാനോ സംസാരിക്കാനോ സമയമില്ല നൂറു കൂട്ടം തിരക്കുകള്‍ (എല്ലാം മക്കള്‍ക്ക്‌ വേണ്ടിയാണെന്ന ന്യായീകരണവും )
അവര്‍ മക്കള്‍ക്ക്‌ കൊടുക്കുന്നതൊന്നും കുട്ടികള്‍ക്ക്  ആവശ്യം മറ്റൊന്നും ... കിട്ടേണ്ട സ്നേഹവും പരിഗണനയും  കിട്ടെണ്ടിടതുനിന്നു കിട്ടുന്നില്ലെങ്കില്‍ അവര്‍ കിട്ടുന്നിടത് പോയി വാങ്ങിക്കും.....

നമ്മുടെ മക്കള്‍ ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ഒന്ന് എത്തി നോക്കുക ചിലപ്പോഴത് How can I Divorce my parents? എന്നായിരിക്കാം.... അതിനു മാത്രം നിയമ മില്ലല്ലോ....