സിജി യുടെ റിവൈവ് പദ്ധതി യുടെ ഭാഗമായാണ് ഞാന്‍ മുക്കം ഓര്ഫനെജില്‍ എത്തുന്നത്. ആദ്യ മാസം അവിടുത്തെ ആയിരത്തി ഇരുനൂറോളം വരുന്ന കുട്ടികളെ കുറിച്ച് പഠിച്ചു പഠന റിപ്പോര്‍ട്ട് ഓര്‍ഫനേജ് കമ്മിറ്റിക്ക് നല്‍കി, മിക്ക കുട്ടികളും കുടുംബത്തില്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉള്ളവരായിരുന്നു.. പിതാവ് മരിച്ചവര്‍, മാതാവ് മരിച്ചവര്‍, മാതാ പിതാക്കള്‍ പരസ്പരം തെറ്റിപ്പിരിഞ്ഞവര്‍, രണ്ടു പേരും ഉണ്ടായിട്ടും നോക്കാന്‍ കഴിവില്ലാത്തവര്‍, അച്ച്ഹനും അമ്മയും ആരെന്നരിയത്തവര്‍ .. അങ്ങിനെ അങ്ങിനെ ....മിക്ക കുട്ടികള്‍ക്കും കൌണ്സിലിംഗ്അത്യാവശ്യമായിരുന്നു ..എന്നാല്‍ എല്ലാ കുട്ടികളും പകല്‍ സമയം സ്കൂളില്‍ ആയിരിക്കും, അങ്ങിനെ ഓരോരുത്തരെ ക്ലാസ്സ് റൂമില്‍ നിന്നും വിളിച്ചു കൌണ്സിലിംഗ് നല്കാന്‍ തീരുമാനിച്ചു. ആദ്യ ഊഴം സലീന (യഥാര്‍ത്ഥ പേരല്ല ) യുടെതയിരുന്നു, സലീന ഓര്ഫനെജിലെ മറ്റു കുട്ടികളുമായി സംസാരിക്കാനോ കളിക്കാനോ പോകാറില്ല, മിക്ക സമയത്തും ഒറ്റയ്ക്ക് അവളുടെതായ ലോകതയിരിക്കും, പഠനത്തിലും താല്പര്യമില്ല.....
സലീനയുടെ കെയര്‍ ടെഇകര്‍ സ്കൂളില്‍ എത്തി "സലീന ഉടന്‍ ഓഫീസില്‍ വരണം" എന്ന് പറഞ്ഞു, അത് കേട്ടയുടനെ അവള്‍ ബോധം കെട്ടു നിലത്തു വീണു, ആര്‍ക്കും ഒന്നും മനസ്സിലായില്ല, വെള്ളം തെളിച്ചപ്പോള്‍ കണ്ണ് തുറന്നു, പിന്നീടങ്ങോട്ട് കരച്ചിലായിരുന്നു, പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ല...ടീച്ചര്‍മാര്‍ അവളെ താങ്ങി എടുത്തു ഓഫീസില്‍ എത്തിച്ചു .
കരച്ചില്‍ മാറിയപ്പോഴാണ് യഥാര്‍ത്ഥ കാരണം പിടി കിട്ടിയത്, സാധാരണ ഓര്ഫനെജിലെ കുട്ടികളെ സ്കൂള്‍ സമയത്ത് വിളിപ്പിക്കുന്നത് വീട്ടില്‍ ആരെങ്കില് മരനപ്പെടുംപോഴായിരുന്നു , കുട്ടികളെ ക്ലാസ്സില്‍ നിന്നും വിളിച്ചു പതുക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും, പിന്നീട് വീട്ടില്‍ കൊണ്ട് പോകും, അതാണ് പതിവ് , സലീനക്ക് ആകെ ഉണ്ടായിരുന്നത് അവളുടെ ഉമ്മ മാത്രമായിരുന്നു,ഉപ്പ മരിച്ച ശേഷം അവര്‍ തൊട്ടടുത്ത ഒരു വീട്ടില്‍ ജോലി ചെയ്താണ് അവളെ നോക്കിയിരുന്നത്. സലീന കരുതിയത് അവളുടെ ഉമ്മ മരിച്ചതാനെന്നായിരുന്നു, അങ്ങിനെ ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ക്കൊടുത്തു, അവസാനം ഉമ്മാക്ക് ഫോണ്‍ ചെയ്ത് സംസാരിച്ചപ്പോഴാണ് അവള്‍ക്കു സമാധാനമായത്.... ഇപ്പോള്‍ സലീന പഴയത് പോലെ അല്ല, സാദാ സമയവും സന്തോഷവതിയാണ്.....കളിയും ചിരിയും പഠനവുമായി കാമ്പസില്‍ ഓടി നടക്കുന്നു ........

കൊള്ളാം.
ReplyDeleteനല്ല പോസ്റ്റ്
ReplyDelete