ഈ പൂച്ചക്കെന്താണ് എന്നോട് ഇത്ര ദേഷ്യം ? ഇനി ദാസേട്ടന്‍ പറഞ്ഞത് പോലെ മുജ്ജന്മത്തില്‍ ഞാന്‍ ചെയ്ത പാപത്തിനു പ്രതികാരം വീട്ടുകയാണോ...? എപ്പോള്‍ ബൈക്ക് കൊണ്ട് വന്നു നിര്‍ത്തിയാലും ഒരു ആണ്‍ പൂച്ച വന്നു ബൈക്കില്‍ ചെറുതായൊന്നു മൂത്രമൊഴിച്ചു പോകും .. സംഗതി അറിയാന്‍ ഞാന്‍ പലരോടും ചോദിച്ചു എല്ലാവര്ക്കും ഇതേ അനുഭവം തന്നെ വണ്ടി വീട്ടില്‍ പാര്‍ക്ക് ചെയ്താല്‍ ഉടന്‍ പൂച്ച വന്നു സ്പ്രേ ചെയ്യും.....പിന്നീട് ഇതിനെ ക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഗതി മനസ്സിലായത് , ഓരോ ആണ്‍ പൂച്ചക്കും പ്രത്യേകം പ്രവര്‍ത്തന മേഖലകളുണ്ടാത്രേ..! ആ മേഖലയില്‍ മറ്റു ആണ്‍ പൂച്ചകള്‍ കടന്നു വന്നു കാര്യം സാധിക്കാന്‍ പാടില്ല ഈ മേഖല മനസ്സിലാക്കാനാണ് പൂച്ചകള്‍ മൂത്രമൊഴിച്ചു അടയാളപ്പെടുത്തുന്നത് ... വാഹനങ്ങള്‍ ആണെങ്കില്‍ തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് പുതുതായി കടന്നു വരുന്ന വസ്തു ആണല്ലോ അങ്ങിനെ ഓരോ വാഹനവും പാര്‍ക്ക് ചെയ്യുമ്പോള്‍ പൂച്ച വന്നു മൂത്രമൊഴിച്ചു മാര്‍ക്ക് ചെയ്യും ...ഇങ്ങനെ ഓരോ തവണയും പൂച്ചകളുടെ രാട്ക്ളിഫ്ഫ് ലൈനും മക്മോഹന്‍ ലൈനും ലംഖിച്ചു കടന്നു വരുന്ന നമ്മെ ഏതായാലും പൂച്ച വെടിവെച്ചു കൊല്ലാത്തത് ഭാഗ്യം...!
ഓരോ ജീവികള്‍ക്കും ഉണ്ടത്രേ ഇങ്ങനെ ഓരോ നിയമങ്ങള്‍
പൂവന്‍ കോഴികള്‍ ആദ്യമായി കണ്ടു മുട്ടിയാല്‍ പരസ്പരം ഏറ്റുമുട്ടും.. അകെ മൂന്നു തവണ ഏറ്റുമുട്ടി കൂടുതല്‍ തവണ ജയിച്ച പൂവനെ കണ്ടാല്‍ തൊട്ടവന്‍ വഴി മാരിക്കൊടുക്കണം അതാണ് നിയമം...
മ്യാവൂ :- veterinary ഡോക്ടര്‍ മാരെ പോലതന്നെ വെറെറിനരി വക്കീലന്മാര്‍ക്ക് വേണ്ടിയും ഒരു കോര്‍സ് തുടങ്ങിയാല്‍ കുറെ പേര്‍ക്ക് ജോലി കിട്ടാന്‍ സഹായകമാകും ...

No comments:
Post a Comment