മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Thursday, October 20, 2011

പോസ്റ്റിങ്ങും ഷെയറിങ്ങും, പിന്നെ ലൈക്സും ഡിസ്ലൈക്സും ...

ഓഫീസിലെത്തി കമ്പ്യൂട്ടര്‍ തുറന്നാല്‍ ആദ്യം തുറക്കുന്നത് ഫേസ് ബുക്ക്‌ ആണ് , ആരൊക്കെ എന്തൊക്കെ പോസ്റ്റു ചെയ്തു എന്നറിയാന്‍ ഒരാകാംഷ .. പിന്നെ ലൈക്സും ഡിസ്ലൈക്സും കൊടുത്തു ഒന്ന് രണ്ടെണ്ണം ഷെയര്‍ ചെയ്യുക കൂടി ചെയ്താലേ ഒരു സമാധാനം കിട്ടൂ..മുന്‍പത്തെ ശയറി ങ്ങ്സിനു ഒന്ന് രണ്ടു കമന്‍റു കൂടെ കിട്ടിയാല്‍ ഹാപ്പി ആയി അതിനി രണ്ടു തെറി ആയാലും കുഴപ്പമില്ല.... ഇന്ന്മിക്ക ആളുകളുടെയും ഓഫീസിലെ  ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ് .. 
കമ്പ്യൂട്ടറും ടച് സ്ക്രീന്‍ ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമാകുന്നതിനു മുന്‍പ് തന്നെ ഈ ഷെയറിങ്ങുകള്‍ ഉണ്ടായിരുന്നു..രാവിലെ വീട്ടില്‍നിന്നിറങ്ങി പോക്കെര്‍ ക്കാടെ  ചായക്കടയില്‍ കയറി ഒരു മീറ്റര്‍ നീളത്തില്‍ ആറ്റി എടുക്കുന്ന ചായകുടിച്ചു കൊണ്ടാണ് അന്നു ശയറി ങ്ങുകള്‍ തുടങ്ങുന്നത് ദുഖങ്ങളും സന്തോഷവും പത്ര വാര്‍ത്തകളും പരദൂഷണവും എല്ലാവരും പോസ്റ്റു ചെയ്യും, പിന്നെ ലൈക്സും ഡിസ്ലൈക്സും കമന്റും എല്ലാം നേരിട്ട് പറയും.. ചെറുപ്പക്കാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഓവ് പാലത്തിലും, രണ്ടു കല്ലില്‍  ഒരു പഴയ ഇലക്ട്രിക്‌ പോസ്റ്റു കയറ്റി വെച്ച ഇരിപ്പിടങ്ങളിലും ഇരുന്നു ശയറി ങ്ങ്സാണ്.. നാട്ടിന്‍പുറത്തെ സ്ത്രീകള്‍ വരിവരിയായി ഇരുന്നു തലയിലെ പേന്‍ നോക്കുന്നത് കണ്ടിട്ടുണ്ട് അവരുടെ പ്രധാന ഉദ്ദേശവും ഈ ശയറിങ്ങുതന്നെ ..
പിന്നീട് കണ്ടത് ചെരുപ്പക്കാരെല്ലാം വിമാനം കയറി ഓര്‍കൂട്ടിലും ഫേസ് ബുക്കിലും യു ടുബിലും കയറിപ്പറ്റി..പഴയ ഷെയറിങ്ങ് ഫ്ലാറ്ഫോം  ഒന്ന് കൂടെ വലുതായി ആര്‍ക്കും എന്തും എവിടെയിരുന്നും ഷെയര്‍ ചെയ്യാം .. വരി വരിയയിരുന്നു പേന്‍ നോക്കിയിരുന്നവര്‍ കണ്ണീര്‍ സീരിയലുകളില്‍ കയറിപ്പറ്റി ഇപ്പൊ അവര്‍ പരസ്പരം കണ്ടാലും ഷെയര്‍ ചെയ്യുന്നത് ഇന്നലെ കണ്ട സീരിയലിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും.ചെറുപ്പക്കാര്‍ ഇരിപ്പിടം ബാറിലെക്കും പബിലെക്കും മാറ്റി .. ഇന്ന് നാട്ടില്‍ ആണും പെണ്ണും കണ്ടാല്‍ ആദ്യം മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്യും.. പിന്നെ നേരം പുലരുവോളം ശയരിങ്ങ്സാണ്.. നേരം വെളുത്താല്‍ കാള്‍ റെക്കോര്ഡ്ര്‍  എഡിറ്റു ചെയ്തു യു ടുബില്‍ ഷെയര്‍ ചെയ്യും വല്ല  ടച്ചിംഗ്സൊ ക്ളിപ്പിങ്ങ്സോ ഒത്താല്‍ പിന്നെ അതും ഷെയര്‍ ചെയ്യും... മുന്‍പ് നാട്ടില്‍ നടന്ന ഒരു തൂങ്ങി മരണമോ അപകടമോ കണ്ടാല്‍ മതിയായിരുന്നു മാസങ്ങളോളം അത് മനസ്സില്‍ തങ്ങി നില്‍ക്കും ഊണിലും ഉറക്കത്തിലും അത് മനസ്സിനെ അലട്ടും.... ഇന്ന് ഫേസ് ബുക് തുറന്നു നാല് വീഡിയോ ഷെയറിങ്ങുകള്‍ കണ്ടു കണ്ടു ഒന്നും ഒരു പ്രശ്നമാല്ലതായി.. തലയറുക്കുന്നത്, വെടി വെച്ച് കൊല്ലുന്നത്‌, പച്ചക്ക് ചുട്ടു കൊല്ലുന്നത്‌, വണ്ടി കയറി ചതഞ്ഞരയുന്നത്, കുട്ടികളെ തല്ലിക്കൊല്ലുന്നത് തുടങ്ങിയവയാണ് ചിലത്... സ്വന്തം ഭാര്യയുമായുള്ള കിടപ്പറ രംഗം വരെ ഷെയര്‍  ചെയ്യുന്ന മഹാ മനസ്കന്മാര്‍ വരെയുണ്ട് .. ചുരുക്കിപ്പറഞ്ഞാല്‍ ഷെയറിംഗ് എന്നാ വാക്ക് ഒരുമാതിരി ********ing ആയിട്ടുണ്ട്‌ ....മനസ്സ് കല്ലു പോലായി.. ഒന്നും അങ്ങോട്ട്‌ എല്ക്കാതായി...
നാട്ടില്‍ അലഞ്ഞു തിരിയുന്ന ചില നാടന്‍ പട്ടികളെ കണ്ടാല്‍ അറിയാം ചെറിയ ഒരു ഇലയനക്കം മതി ചാടി എണീറ്റ്‌ അലേര്‍ട്ട് ആകാന്‍ എന്നാല്‍ പട്ടണങ്ങളിലുള്ള പട്ടികലെക്കണ്ടാല്‍ മനസ്സിലാകും ഇലയനക്കം പോയി ഭൂമി കുലുക്കം വന്നാല്‍ പോലും അനങ്ങില്ല...അവര്‍ ഏത് ബഹളത്തിലും സുഘമായി കിടന്നുറങ്ങും ഞാനൊന്നും അറിഞ്ഞില്ലേ .....അങ്ങിനെ എന്തൊക്കെ കണ്ടിരിക്കുന്നു...ഇനി എന്തൊക്കെ കാണാനിരിക്കുന്നു... എന്തുകണ്ടാലും അങ്ങോട്ട്‌ ഏല്‍ക്കില്ല... ഇനി വേണമെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്ക്......... കുരയും കടിയും പോയിട്ട് ഒന്ന് മോങ്ങാന്‍ പോലും മറന്നു പോയവര്‍.... 

1 comment:

  1. ha ha! oru comment ithinum ayaykkaan njaan dhairyappedunnu.

    ReplyDelete