ഒരിക്കല് ഒരാള് മുല്ലാ നസറുദീന്റെ ഓഫീസില് വന്നു ഒരു സങ്കടം പറഞ്ഞു "എനിക്ക് ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ട് (Graduation in English, Diploma in German, Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting
തുടങ്ങിയവ) ആവശ്യത്തിനു പണവും ഉണ്ട് പക്ഷെ നാട്ടുകാര്‍ക്കിടയില്‍ എനിക്കൊരു പേരില്ല ആരും എന്നെ അറിയുകയുമില്ല. ഇതിനൊരു പരിഹാരം കാണണം.." ഹോജ ചോദിച്ചു "എന്ത് പേരാണ് താങ്കള്ക്ക് വേണ്ടത് ?" അയാള്‍ പറഞ്ഞു "ആളുകള്‍ എന്നെ പണ്ഡിറ്റ് എന്ന് വിളിക്കണം.." ഹോജ പരിഹാരം നിര്ദ്ദേശിച്ചു "നാളെ നിങ്ങള്‍ കവലയില്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളെ പണ്ഡിറ്റ് എന്ന് വിളിക്കും അത് കേട്ട ഉടനെ നിങ്ങളെന്നെ ചീത്ത വിളിക്കണം , ഇങ്ങനെ ഒന്ന് രണ്ടു പ്രാവശ്യം ചെയ്താല്‍ മതി ....ബാക്കി കാര്യം ജനങ്ങള്‍ ഏല്ക്കും"
പിറ്റേന്ന് കവലയില്‍ വെച്ച് ഹോജ അയാളെ കണ്ടു ഹോജ നാലാള് കേള്ക്കെ ഉച്ചത്തില്‍ വിളിച്ചു " പണ്ഡിറ്റ്....." അത് കേട്ടതും നമ്മുടെ കഥാ നായകന് ഹോജയെ തെറി വിളിച്ചു "ഒരു പട്ടിയുടെ വാലുകൊണ്ട് അതിന്റെ നാണം മറക്കാന്‍ കഴിയില്ല, നീ വലിയവന്‍ ആയത്കൊണ്ട് ഞാന്‍ ചെരിയവനാവനമെന്നില്ല," തുടങ്ങി നാലഞ്ചു ക്ലാസിക്കല്‍ തെറികള്‍ .. പിന്നീടും ഒന്ന് രണ്ടു തവണ ഇതാവര്ത്തിച്ചു .. പിന്നെ ഇത് കേട്ടവരെല്ലാം അയാളുടെ കൂടെ കൂടി വിളിച്ചു പണ്ഡിറ്റ്..പണ്ഡിറ്റ്.. അങ്ങനെ ഒരു സാധരണക്കാരന്‍ പണ്ഡിറ്റ് ആയി , പണ്ഡിറ്റ് വരുന്നിടെതെല്ലാം ആള് കൂടാന്‍ തുടങ്ങി പണ്ഡിറ്റ്ന്റെ തെറി വിളിയും കോപ്രായവും കണ്ടു ആളുകള്‍ കയ്യടിച്ചു ചിലര്‍ തിരിച്ചും തെറിവിളിച്ചു ആനന്ദം കണ്ടെത്തി.. അങ്ങനെ പണ്ഡിറ്റ് സൂപര്സ്റ്റാര്‍ പണ്ഡിറ്റ് ആയി...
പലരും ആക്ഷേപ ഹാസ്യം സിനിമയിലൂടെയും നാടകങ്ങളിലൂടെയും എഴുത്തിലൂടെയും കൈകാര്യം ചെയ്തെങ്കിലും പണ്ഡിറ്റ് സ്വന്തം ജീവിതം തന്നെ ഒരു ആക്ഷേപ ഹാസ്യമാക്കി ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്ക്കും മറുപടി പറഞ്ഞു... ഒരു സൂപര്‍ സ്റാര്‍ ആകാന്‍ എന്തൊക്കെ കഴിവുകള്‍ വേണം?.. ചാനല ചര്ച്ചകളുടെ കേന്ദ്ര ബിന്ദു ആകാന്‍ എന്ത് ചെയ്യണം? ഉദ്ഖാടനം ചെയ്യാന്‍ എന്ത് മഹത്വമാണ് വേണ്ടത്? ഫാന്‍സ് അസോസിയേഷന് ഉണ്ടാകുന്നതെങ്ങിനെ ? തുടങ്ങി നിരവധി ചോദ്യങ്ങള്ക്ക് അയാള്‍ ഉത്തരം നല്കി..
മലയാള സിനിമ പണ്ഡിറ്റ്നു മുന്പ് പണ്ഡിറ്റ്നു ശേഷം എന്നീ രണ്ടു ഡിവിഷനുകള്‍ വന്നു. മാനെജ്മെന്റ് വിദ്യാര്ഥികള്‍ പണ്ഡിറ്റ്ന്റെ സെല്ഫ് മാര്ക്കറ്റിംഗ് മെതടോലാജിയില്‍ Phd എടുത്തു തുടങ്ങി... അങ്ങിനെ പണ്ഡിറ്റ് ഒരു പണ്ഡിതനായി പൊതുജനം കഴുത എന്ന ആക്ഷേപ ഹാസ്യം കാണിച്ചു ജനങ്ങള്‍ക്ക് നേരെ പല്ലിളിക്കുന്നു ... ഇനി എന്തെല്ലാം വരാനിരിക്കുന്നു..... പണ്ഡിറ്റ് ആരാ മോന്‍ ...കാത്തിരുന്നു കാണുക തന്നെ .....







