മരിച്ചു കിടക്കുമ്പോള്‍ ആചാര വെടികള്‍ മുഴങ്ങാനെല്ല, പ്രസിദ്ധീകരിക്കാന്‍ വേണ്ടി അയച്ച എന്‍ന്റെ ഓരോ സൃഷ്ടിയും അയച്ചതിലും വേഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ഉറപ്പിച്ചതാണ് 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ' എന്ന്.... പിന്നെ മനസ്സില്‍ തോന്നുന്നത് കുത്തിക്കുരിച്ചിടാന്‍ ബൂലോഗത്ത് ഒരിടം കിട്ടിയപ്പോള്‍ തുടങ്ങിയതാണിത്' സദയം ക്ഷമിക്കുക.....

Friday, February 4, 2011

How can I Divorce my parents....?

ഒരിക്കല്‍ ധനികനായ ഒരാള്‍ തന്റെ മകന് പാവപ്പെട്ടവരുടെ ജീവിതവും അവരുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കിക്കൊടുക്കാന്‍ തീരുമാനിച്ചു..കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടി  മകന്റെ കൂടെ ഒരു ഗ്രാമത്തില്‍ രണ്ടു ദിവസം താമസിച്ചു.
മടക്ക യാത്രയില്‍ അച്ചന്‍ മകനോട്‌ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നു നമ്മുടെ  യാത്ര? നീ എന്തൊക്കെ മനസ്സിലാക്കി?..."
"നന്നായിരുന്നു അച്ഛാ ...  എനിക്ക് ഒരു പാട് കാര്യങ്ങള്‍ മനസ്സിലായി"..
"ആട്ടെ എന്തൊക്കെയാണ് നീ മനസ്സിലാക്കിയത്‌?"
മകന്‍ പറഞ്ഞു
"അച്ഛാ നമ്മുടെ വീട്ടില്‍ ഒരു നായ മാത്രമേ ഒള്ളൂ, അവര്‍ക്ക് നിരവധിയുണ്ട്."
"നമ്മുടെ പൂന്തോട്ടത്തിനു നടുക്ക് ഒരു ചെറിയ കുളം മാത്രമാണുള്ളത് അവര്‍ക്കാകട്ടെ ഒരു അരുവി തന്നെ യുണ്ട്.."
"നമ്മുടെ പൂന്തോട്ടത്തില്‍ വിലപിടിപ്പുള്ള ഒരു റാന്തല്‍ വിളക്ക് മാത്രംമാനുള്ളത് .. അവര്‍ക്ക് മുകളില്‍ എണ്ണിയാല്‍ തീരാത്ത ത്ര നക്ഷത്രങ്ങളുണ്ട്.."
"നമ്മുടെ മുറ്റം നമ്മുടെ ചുറ്റുമതില്‍ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു , അവര്‍ക്ക് ചക്രവാളത്തോളം വിശാലമായ കളിസ്ഥലമുണ്ട്.."
"നമ്മുടെ വീട്ടില്‍ ഒരു സെര്‍വന്റ്റ് മാത്രമാണുള്ളത് എന്നാല്‍ അവര്‍ പരസ്പരം സഹായിക്കുന്നു .."
"നമ്മള്‍ ഭക്ഷണം വില കൊടുത്തു വാങ്ങുന്നു, എന്നാല്‍ അവര്‍ക്കുള്ളത് അവര്‍ കൃഷി ചെയ്തുണ്ടാക്കുന്നു .."
ഇത്രയും കേട്ടപ്പോള്‍ അച്ഛന് പിന്നീടൊന്നും ചോടിക്കാനുണ്ടായിരുന്നില്ല..
"എന്നാലും അച്ഛാ ഇപ്പോഴനെനിക്കാ കാര്യം മനസ്സിലായത്‌ എന്ത് മാത്രം പാവങ്ങളാണ് നാമെന്നു ..".

ഈ കഥ ഓര്‍മ്മ വന്നത് ഒരു കൌണ്‍സിലിംഗ് കേസ് കേട്ടപ്പോഴാണ് ..
അച്ഛനും അമ്മയും മകന്റെ അനുസരനക്കേടിനു ചികിത്സ തേടിയാനെതിയത്  .. അച്ഛന്‍ വിദേശത്ത്  എന്‍ജിനീയര്‍ ആയി ജോലിചെയ്യുന്നു അമ്മ ബാങ്ക് ഉദ്യോഗസ്ഥയും..രണ്ടു പേര്‍ക്കും ഒരു പരാതി  മാത്രമാണുള്ളത്  "മകന് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ വീട്ടിലോരുക്കിയിട്ടുണ്ട് ഒരു ബുദ്ധിമുട്ടും അറിയേണ്ട പഠിച്ചാല്‍  മാത്രം മതി  എന്നിട്ടും അവനു ഞങ്ങളോട് എന്തോ  പ്രതികാരം  പോലെ  ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല പഠിക്കില്ല "
മകനുമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്‌ .. അമ്മക്ക് മകനുമായി സംസാരിക്കാനോ ചെലവഴിക്കാണോ സമയമില്ല... ഒഴിവു ദിവസം പോലും വീട്ടിലുണ്ടാകില്ല.. സ്കൂളിലെ പാരന്റ്സ്  മീറ്റിങ്ങിനു പോലും പോകാന്‍ സമയമില്ല .... ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വരുന്ന അച്ഛന്റെ കാര്യവും അത് തന്നെ ഒന്നിനും സമയമില്ല...

ഇത് തന്നെ യാണ് മിക്ക വീടുകളിലെയും കാര്യം ... മക്കളുമായി കളിക്കാനോ സംസാരിക്കാനോ സമയമില്ല നൂറു കൂട്ടം തിരക്കുകള്‍ (എല്ലാം മക്കള്‍ക്ക്‌ വേണ്ടിയാണെന്ന ന്യായീകരണവും )
അവര്‍ മക്കള്‍ക്ക്‌ കൊടുക്കുന്നതൊന്നും കുട്ടികള്‍ക്ക്  ആവശ്യം മറ്റൊന്നും ... കിട്ടേണ്ട സ്നേഹവും പരിഗണനയും  കിട്ടെണ്ടിടതുനിന്നു കിട്ടുന്നില്ലെങ്കില്‍ അവര്‍ കിട്ടുന്നിടത് പോയി വാങ്ങിക്കും.....

നമ്മുടെ മക്കള്‍ ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ഒന്ന് എത്തി നോക്കുക ചിലപ്പോഴത് How can I Divorce my parents? എന്നായിരിക്കാം.... അതിനു മാത്രം നിയമ മില്ലല്ലോ....

3 comments:

  1. How can I Divorce my parents? really thought provoking questian...! നന്നായിട്ടുണ്ട്. പക്ഷെ കാര്യം പറഞ്ഞു വന്നപ്പോഴേക്ക് നിര്‍ത്തിയോ?
    ഇനിയും പ്രതീക്ഷിക്കുന്നു. നന്മകള്‍

    ReplyDelete
  2. ശരിക്കും thought provoking തന്നെ. നല്ല ശൈലിയില്‍ ലളിതമായി പറഞ്ഞിരിക്കുന്നു. സുഹൈല്‍ പറഞ്ഞപോലെ ഒരു പാട് പറയാന്‍ സ്കോപുള്ള വിഷയമാണ്. സമയക്കുറവു മൂലം നിര്‍ത്തിയതാണോ? ഏതായാലും നല്ലൊരു എഴുത്തുകാരന്‍ താങ്കളിലുണ്ട്

    ReplyDelete
  3. ഇത്ര ചുരുക്കിപ്പറഞ്ഞു തീർക്കേണ്ട വിഷയമല്ല ഇത്.പോസ്റ്റ് നന്നായി

    ReplyDelete